തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ഇളവില്‍ സംസ്ഥാനത്തിന്റെ തീരുമാനം വ്യാഴാഴ്ചയുണ്ടാകും. ബുധനാഴ്ച ചേരാനിരുന്ന മന്ത്രിസഭാ യോഗം വ്യാഴാഴ്ചത്തേക്ക് മാറ്റി.
ലോക്ക്ഡൗണ്‍ സംബന്ധിച്ച കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങള്‍ ബുധനാഴ്ച വരാനിരിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിസഭായോഗം മാറ്റിയത്. സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച് വ്യാഴാഴ്ചത്തെ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. ഇരുപതാം തീയതി വരെ കര്‍ശന നിയന്ത്രണങ്ങള്‍ തുടരനാണ് സാധ്യത. അതിനു ശേഷം കോവിഡ് രഹിത പ്രദേശങ്ങളില്‍ ഇളവുകള്‍ ഉണ്ടായേക്കും.