മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുടുക്കയിലെ സമ്പാദ്യം നല്‍കി നാലാം ക്ലാസ് വിദ്യാര്‍ത്ഥി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സര്‍ക്കാര്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുമ്പോള്‍ തന്റെ കുടുക്കയില്‍ ഒരു വര്‍ഷമായി സൂക്ഷിച്ചിരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്തു മാതൃകയാകുകയാണ് നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഇവാന്‍ ടോം ജിജു. പത്തനംതിട്ട കളക്ടറേറ്റിലെത്തി തന്റെ സമ്പാദ്യം വിഷു കൈനീട്ടമായി ജില്ലാ കളക്ടര്‍ പി.ബി നൂഹിന് ഇവാന്‍ ടോം ജിജു കൈമാറി.

നേരത്തെ മഹാപ്രളയ കാലത്തും താന്‍ സൂക്ഷിച്ചുവച്ചിരുന്ന കുടുക്കയിലെ തുക അന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയിരുന്നു. മാധ്യമപ്രവര്‍ത്തകനായ നിരണം ജിജു വൈക്കത്തുശേരിയുടെയും ബിന്ദുവിന്റെയും രണ്ടു മക്കളില്‍ ഇളയമകനാണ് ഒന്‍പത് വയസുള്ള ഇവാന്‍. നിരണം മാര്‍ത്തോമന്‍ വിദ്യാപീഠം സ്‌കൂളിലാണ് പഠിക്കുന്നത്. ഇവാനു തന്റെ അച്ഛനും അമ്മയും ബന്ധുക്കളും നല്‍കിയ ചെറിയ തുകകളാണു കുടുക്കയില്‍ സ്വരുക്കൂട്ടി നാടിന്റെ നന്മക്കായി സംഭാവന ചെയ്തത്. ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഇവാന്‍ ടോം ജിജുവിനെ അഭിനന്ദിച്ചു. മാതൃകാപരമായ സംഭാവനയാണ് ഇവാന്‍ ടോം ജിജുവില്‍നിന്നുണ്ടായതെന്നു ജില്ലാ കളക്ടര്‍ പറഞ്ഞു. ഒമ്പതാം ക്ലാസുകാരനായ ക്രിസ്റ്റി ഇവാന്റെ മൂത്ത സഹോദരനാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർമ്മലഗിരി കോളജിൽ എസ്എഫ്ഐ–കെഎസ്‌യു സംഘർഷം ; 20 പേർക്കെതിരെ കേസ്

0
കണ്ണൂർ: കൂത്തുപറമ്പ് നിർമ്മലഗിരി കോളജിലുണ്ടായ എസ്എഫ്ഐ–കെഎസ്‌യു സംഘർഷത്തിൽ കെഎസ്‌യു പ്രവർത്തകർക്കെതിരെയും കേസ്....

ദിമാ​ഗി നക്സൽ ആവർത്തിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി സിജെപി വക്താവ് സൗരവ് ദാസ്

0
ന്യൂഡൽഹി : ദിമാ​ഗി നക്സൽ ആവർത്തിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി സിജെപി...

പുരപ്പുര സോളാർ : സൗരോർജ ഉൽപാദനത്തിന് തിരിച്ചടി ; നെറ്റ് മീറ്റർ കിട്ടാനില്ല

0
തിരുവനന്തപുരം : ഗാർഹിക സൗരോർജ പ്ലാന്റുകൾ സ്ഥാപിച്ചവർക്ക് മാസങ്ങളായി നെറ്റ് മീറ്റർ...

കാലിഫോർണിയ ഇരട്ട കൊലപാതകം : അനില വാഹനം മാരകായുധമാക്കി, രണ്ടാമത്തെ കേസിലും കൊലക്കുറ്റം ചുമത്തും

0
കാലിഫോർണിയ : കാലിഫോർണിയയിലെ ഇരട്ട കൊലപാതകത്തിൽ പ്രതിയായ കോട്ടയം മൂന്നിലവ്‌ സ്വദേശി...