Friday, March 29, 2024 3:23 pm

ജില്ലയില്‍ 956 കിലോ മീറ്റര്‍ ദൂരത്തില്‍ കേബിള്‍ ; 500 ഭവനങ്ങളിലും 1331 സ്ഥാപനങ്ങളിലും കെ ഫോണ്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയില്‍ കെ ഫോണ്‍ 956 കിലോ മീറ്റര്‍ ദൂരത്തില്‍ ഇതുവരെ കേബിള്‍ സ്ഥാപിച്ചുകഴിഞ്ഞു. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരുടെ 500 ഭവനങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളും സ്‌കൂളുകളും ഉള്‍പ്പടെ 1331 സ്ഥാപനങ്ങളിലും ഇതിനകം കെ ഫോണ്‍ കണക്ഷന്‍ നല്കിക്കഴിഞ്ഞു.
പത്തനംതിട്ട അഴൂര്‍ കെഎസ്ഇബി സബ് സ്റ്റേഷനോട് അനുബന്ധിച്ച് സ്ഥാപിച്ചിട്ടുള്ള 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോര്‍ പിഒപിയില്‍ സ്ഥാപിച്ചിട്ടുള്ള കേന്ദ്രീകൃത സംവിധാനത്തില്‍ നിന്നാണ് ജില്ലയിലെ കെ ഫോണ്‍ സംവിധാനത്തിന്റെ നിയന്ത്രണം നിര്‍വഹിക്കുന്നത്. ഇതുകൂടാതെ ജില്ലയില്‍ വിവിധ സ്ഥലങ്ങളിലായി സ്ഥാപിച്ചിട്ടുള്ള 15 പിഒപികളും തടസരഹിതമായ ഇന്റര്‍നെറ്റ് സേവനം ഉറപ്പാക്കുന്നതിനായി സജ്ജീകരിച്ചിട്ടുണ്ട്.

Lok Sabha Elections 2024 - Kerala

പത്തനംതിട്ട ഒരു പടി മുന്നില്‍
2023 മാര്‍ച്ച് അവസാനം മുതല്‍ പത്തനംതിട്ട ജില്ലാ കളക്ടറേറ്റിലെ പ്രവര്‍ത്തനങ്ങള്‍ കെഫോണിലാണ് നടന്നുവരുന്നത്. ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും ജില്ലാ കളക്ടറേറ്റിലേക്കും അവിടെനിന്നും സംസ്ഥാന ഡാറ്റാ സെന്ററിലേക്കുമാണ് ഔദ്യോഗിക ഉപയോഗത്തിലുള്ള വിവിധ പോര്‍ട്ടലുകളിലെ ഡാറ്റാ കൈമാറ്റം നടക്കുന്നത്. മാര്‍ച്ച് മുതല്‍ പത്തനംതിട്ട ജില്ലാ കളക്ടറേറ്റും സ്റ്റേറ്റ് ഡാറ്റാ സെന്ററും തമ്മിലുള്ള ഡാറ്റാ കൈമാറ്റം പൂര്‍ണമായും കെ ഫോണ്‍ നെറ്റ്വര്‍ക്ക് വഴിയാണ് നടക്കുന്നത്.

കെ-ഫോണ്‍ ഉദ്ഘാടനം: എല്ലാ നിയോജക
മണ്ഡലങ്ങളിലും വിപുലമായ പരിപാടികള്‍

സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കെ-ഫോണ്‍ പദ്ധതിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ജൂണ്‍ അഞ്ചിന് പത്തനംതിട്ട ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും പരിപാടികള്‍ സംഘടിപ്പിക്കും. വൈകിട്ട് നാലിന് ഓമല്ലൂര്‍ ഗവ എച്ച്എസ്എസില്‍ ആറന്മുള മണ്ഡല തല പരിപാടിയില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജും വൈകുന്നേരം മൂന്നിന് മൂന്നാളം ഗവ ലോവര്‍ പ്രൈമറി സ്‌കൂളില്‍ അടൂര്‍ മണ്ഡല തല പരിപാടിയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും വൈകിട്ട് മൂന്നിന് കുറ്റൂര്‍ ഗവ എച്ച്എസ്എസില്‍ തിരുവല്ല മണ്ഡലതല പരിപാടിയില്‍ അഡ്വ. മാത്യു ടി തോമസ് എംഎല്‍എയും വൈകിട്ട് നാലിന് കുമ്പളാംപൊയ്ക സിഎംഎസ് ഹൈസ്‌കൂളില്‍ റാന്നി മണ്ഡലതല പരിപാടിയില്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയും വൈകിട്ട് മൂന്നിന് കൈപ്പട്ടൂര്‍ ഗവ വിഎച്ച്എസ്എസില്‍ കോന്നി മണ്ഡല തല പരിപാടിയില്‍ അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയും പങ്കെടുക്കും. ജന പ്രതിനിധികളും പരിപാടിയുടെ ഭാഗമാകും. സംസ്ഥാന തല ഉദ്ഘാടന പരിപാടി എല്ലാ വേദികളിലും തത്സമയം എല്‍ഇഡി വാളില്‍ പ്രദര്‍ശിപ്പിക്കും. കളക്ടറേറ്റിലും ഉദ്ഘാടന പരിപാടി തത്സമയം പ്രദര്‍ശിപ്പിക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

രാജ്യത്ത് മൂന്നാഴ്ച ലോക്ഡൗണ്‍ ; വ്യാജപ്രചരണം നടത്തിയയാള്‍ അറസ്റ്റില്‍

0
തിരൂര്‍: രാജ്യത്ത് മൂന്നാഴ്ച ലോക്ഡൗണ്‍ പ്രഖ്യാപിച്ചെന്ന് വ്യാജപ്രചാരണം നടത്തിയയാള്‍ അറസ്റ്റില്‍. ചമ്രവട്ടം...

വർക്കലയിൽ റെയിൽവേ പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി യുവാവ് മരിച്ചു

0
തിരുവനന്തപുരം : വർക്കലയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു. മണമ്പൂർ ശങ്കരൻമുക്ക്...

ഇടുക്കി സ്പ്രിങ്‍വാലിയിൽ‌ കാട്ടുപോത്ത് ആക്രമണം : ഒരാൾക്ക് പരിക്ക്

0
ഇടുക്കി: ഇടുക്കി സ്പ്രിംങ് വാലിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരുക്കേറ്റു. മുല്ലമല...

‘പൗരത്വത്തിന് അപേക്ഷിക്കുന്നവരുടെ മതം പുരോഹിതർക്ക് സാക്ഷ്യപ്പെടുത്താം’ ; കേന്ദ്ര ആഭ്യന്തരമന്ത്രാലയം

0
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയുടെ അടിസ്ഥാനത്തിൽ പൗരത്വത്തിന് അപേക്ഷിക്കുന്നവരുടെ മതം സാക്ഷ്യപെടുത്തുന്ന...