Friday, July 19, 2024 3:15 pm

ഡിസൈനിംഗ്, എന്‍ജിനിയറിംഗ് മേഖലകളില്‍ കൂടുതല്‍ ജോലി സാധ്യതയുള്ള കോഴ്സുകള്‍

For full experience, Download our mobile application:
Get it on Google Play

മള്‍ട്ടി നാഷണല്‍ കമ്പിനികളിൽ ഉയർന്ന ജോലി നേടാൻ ഭാരിച്ച ഡിഗ്രി കോഴ്‌സുകൾ പഠിക്കണമെന്നില്ല, പകരം ഡിസൈനിംഗ്, എന്‍ജിനിയറിംഗ് മേഖലകളിലെ വൈവിധ്യമാര്‍ന്നതും കൂടുതല്‍ ജോലി സാധ്യതയുള്ളതുമായ കോഴ്സുകള്‍ പഠിച്ചാല്‍ മതി. എന്നാല്‍ അത്തരം കോഴ്സുകള്‍ ഏതൊക്കെയെന്നും അത് എവിടെ പഠിക്കാമെന്നതും പലര്‍ക്കും അറിയില്ല. തിയറി പഠനത്തോടൊപ്പം മികച്ച പ്രാക്ടിക്കല്‍ ട്രെയിനിങ്ങും ലഭിച്ചെങ്കില്‍ മാത്രമേ പഠനത്തിന് പൂര്‍ത്തീകരണമാവുകയുള്ളൂ. മാത്രമല്ല പഠിച്ചിറങ്ങിയാല്‍ എത്രയും വേഗം ജോലിയില്‍ പ്രവേശിക്കുവാനും കഴിയണം.

NSDC അംഗീകൃത തൊഴിലധിഷ്ഠിത സോഫ്റ്റ്‌വെയർ പരിശീലന കേന്ദ്രമാണ് കേന്ദ്ര ഗവൺമെന്റ് അംഗീകാരമുള്ള CADD സെന്റർ. മുപ്പതിലധികം രാജ്യങ്ങളിൽ ശാഖകളുള്ള NSDC യുടെ ഏറ്റവും പ്രധാന പങ്കാളികളികളാണ് CADD സെന്റർ. കഴിഞ്ഞ 34 വർഷത്തെ പ്രവര്‍ത്തന മികവോടെയാണ് ഈ സ്ഥാപനം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. കോർപ്പറേറ്റ് ഓഫീസ് ചെന്നൈയിലാണ്. വിദ്യാർത്ഥികളെ തൊഴിൽ യോഗ്യമാക്കുന്നതിന് CADD സെന്റർ L&T യുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. CADD സെന്ററിന്റെ പ്രധാന സവിശേഷതകളിലൊന്ന് വിദ്യാർത്ഥികളെ ജോലിക്ക് സഹായിക്കുന്നതിനുള്ള ചുവടുകളാണ്. നിലവിലെ സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ നൈപുണ്യ വിടവ് നികത്തുന്ന എല്ലാ സ്ട്രീമുകളിലും CADD സെന്ററിൽ എല്ലാ കോഴ്സുകളും ഉണ്ട്.

CADD സെന്ററിലെ കോഴ്‌സുകളിൽ പത്താം ക്ലാസ് മുതൽ മാസ്റ്റേഴ്‌സ് ലെവൽ വരെയുള്ള എല്ലാ സ്ട്രീമുകളും ഡിപ്പാർട്ട്‌മെന്റുകളും ഉൾപ്പെടുന്നു. ഓരോ ഡിപ്പാർട്ടുമെന്റുകൾക്കും  വ്യത്യസ്ത കോഴ്സുകളുണ്ട്. കോഴ്‌സ് കോമ്പിനേഷനിൽ മാസ്റ്റർ ഡിപ്ലോമ കോഴ്‌സുകൾ ഉൾപ്പെടുന്നു, അത് ഓരോ സ്ട്രീമിലും അവശ്യ കോഴ്‌സുകളുടെ പ്രാവീണ്യം നൽകുന്നു. ഇത് കൂടാതെ വിദ്യാർത്ഥികൾക്ക് സ്വന്തം ഡൊമെയ്‌നിൽ ഇന്റേൺഷിപ്പ് കോഴ്‌സുകളും ലഭിക്കും. കോഴ്‌സുകൾ പൂർത്തിയാകുമ്പോൾ വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര സാധുതയുള്ള NSDC അംഗീകൃത സർട്ടിഫിക്കറ്റുകളും ലോകോത്തര നിലവാരത്തിലുള്ള പഠന സാമഗ്രികളും (സോഫ്റ്റ് കോപ്പിയും ഹാർഡ് കോപ്പിയും) ലഭിക്കും. പ്ലേസ്‌മെന്റ് പോർട്ടൽ വഴി വിദ്യാർത്ഥികൾക്ക് ജോലി ഒഴിവുകൾ ലഭിക്കും. പരിചയസമ്പന്നരായ പരിശീലകർ മുഖേന വിദ്യാർത്ഥികൾക്ക് വ്യക്തിഗത പരിശീലനം ലഭിക്കുന്നു.

സിവിൽ എഞ്ചിനീയർമാർക്ക് 3D ഡിസൈനിനും ഡ്രാഫ്റ്റിംഗിനുമായി AUTOCAD, 3D MAX, REVIT, SKETCHUP, V ray, LUMION എന്നിവയും  STAAD PRO, E TABS , ANSYS FOR BUILDING ANALYSIS, പ്രോജക്ട് മാനേജ്‌മെന്റിനായി MSP & PRIMAVERA പോലുള്ള സോഫ്റ്റ്‌വെയറുകളും പഠിപ്പിക്കുന്നു. മെക്കാനിക്കൽ എഞ്ചിനീയർമാർക്ക് ഡിസൈൻ ഫീൽഡിൽ Autocad, Solid Works, creo, catia എന്നിവയും നിർമ്മാണ മേഖലയിൽ Revit MEP, HVAC, QA QC എന്നിവയും പഠിപ്പിക്കുന്നു.

ഇലക്ട്രിക്കൽ എഞ്ചിനീയർമാർക്ക് Electrical CADD end HVAC – MEP ഡിസൈൻ പഠിപ്പിക്കുന്നു കമ്പ്യൂട്ടർ സയൻസ് & ഐടി എഞ്ചിനീയർമാർക്കായി c, c ++, Python, Jawa DJANGO, AI, IOT & Data Science പോലുള്ള ട്രെൻഡിംഗ് കോഴ്സുകൾ പഠിപ്പിക്കുന്നു. ഇലക്ട്രോണിക്സ് എന്‍ജിനിയേഴ്സിനായി  MAT LAB, Ethical Hacking and Cyber Security തുടങ്ങിയ സോഫ്റ്റ്‌വെയറുകൾ പഠിപ്പിക്കുന്നു.

ബില്‍ഡിംഗ് നിര്‍മ്മാണ മേഖലയില്‍ മികച്ച സാധ്യതയാണ്  ബില്‍ഡിംഗ് ഇന്‍ഫര്‍മേഷന്‍ മോഡല്‍ അഥവാ BIM എന്ന കോഴ്സിന്. ഒരു ബില്‍ഡിംഗിന്റെ എല്ലാ കാര്യങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു മികച്ച സാങ്കേതികവിദ്യയാണ് BIM. കാലങ്ങളായി ഈ മേഖലയിലുള്ളവര്‍ ഉപയോഗിച്ചുവരുന്ന AUTO CAD  സാങ്കേതികവിദ്യയെ പിന്തള്ളിക്കൊണ്ടാണ് BIM കടന്നു വരുന്നത്. കൂടുതല്‍ വേഗതയും സൌകര്യപ്രദവുമായ ഈ സോഫ്റ്റ്‌വെയര്‍ ഇന്ന് കൂടുതല്‍ ജനകീയമായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലും വിദേശത്തുമുള്ള വന്‍കിട കെട്ടിട നിര്‍മ്മാതാക്കള്‍ ഈ സാങ്കേതിക വിദ്യയിലേക്ക് കടന്നുകഴിഞ്ഞു. അതിനാല്‍ ഈ കോഴ്സ് പഠിച്ചിറങ്ങുന്നവര്‍ക്ക് ഉയര്‍ന്ന ശമ്പളത്തില്‍ ഒരു ജോലിക്കുവേണ്ടി കാത്തിരിക്കേണ്ടിവരില്ല.

അതുപോലെതന്നെ ഇപ്പോള്‍ ഇലക്ട്രിക് വാഹന യുഗമാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധനവ് വൈദ്യുതി വാഹനങ്ങളെ കൂടുതല്‍ ജനകീയമാക്കിക്കൊണ്ടിരിക്കുകയാണ്. ഒറ്റ ചാര്‍ജ്ജില്‍ ദീര്‍ഘദൂരം ഓടുന്ന ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കുവാന്‍ കമ്പിനികള്‍ തമ്മില്‍ മത്സരിക്കുകയാണ്. വൈദ്യുതി വാഹനങ്ങള്‍ നിരത്തുകള്‍ കയ്യടക്കുന്നതോടെ ഈ മേഖലയിലും വന്‍ തൊഴിലവസരങ്ങള്‍ രൂപപ്പെടുകയാണ്. ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മ്മാണം, വില്‍പ്പന, സര്‍വീസ്, റിസര്‍ച്ച് & ഡെവലപ്മെന്റ് എന്നിങ്ങനെ ഒട്ടനവധി വിഭാഗങ്ങളില്‍ വന്‍ തൊഴിലവസരങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. കൂടാതെ ബാറ്ററി ടെക്നോളജി, ബാറ്ററി സര്‍വീസിംഗ് എന്നിവയിലും അനന്തസാധ്യതകളാണ്. ഈ മേഖലയിലേക്ക് കടന്നുവരുവാന്‍ ഇലക്ട്രിക് വെഹിക്കിള്‍ ടെക്നോളജി കോഴ്സ് (EV Technology) ആണ് നിങ്ങളെ രൂപപ്പെടുത്തുന്നത്. കൂടുതല്‍ അറിയുവാന്‍ http://www.caddcentre.com
CADD CENTRE
Thelirathu plaza, Masjid.Junction,
Pathanamthitta, Kerala – 689645
Phone: 99473 73484,  89213 19961
Mail: [email protected]
—-പരസ്യം——

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കര്‍ക്കടക വാവു ബലി തര്‍പ്പണത്തിന്‌ വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കി അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത മഹാമണ്ഡലം

0
ചെറുകോല്‍പ്പുഴ : കര്‍ക്കടക വാവു ബലി തര്‍പ്പണത്തിന്‌ വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കി...

അപകട പരമ്പരയുമായി റാന്നി – നടപ്പാതകള്‍ തകര്‍ന്ന് തരിപ്പണമായി – സാറന്മാര്‍ ഉറക്കത്തിലാണ്

0
റാന്നി: റാന്നി ടൗണില്‍ സംസ്ഥാന പാതയുടെ വശങ്ങളിൽ നടപ്പാതയോടു ചേര്‍ന്ന് സ്ഥാപിച്ചിരിക്കുന്ന...

‘ഏത് സമയത്തും ഇനിയും മണ്ണിടിച്ചിലുണ്ടാകാം ; ഒരു അറിയിപ്പും കേരളത്തിന് നൽകിയില്ല ‘ –...

0
തിരുവനന്തപുരം : കർണാടക അങ്കോലയിലെ അപകടത്തിൽ കർണാടക ഗതാഗത മന്ത്രിയുമായി സംസാരിച്ചെന്ന്...

പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം ; നെയ്യാറ്റിൻകര സ്വദേശിക്ക് 40 വര്‍ഷം കഠിന തടവ്‌

0
പത്തനംതിട്ട : പതിനൊന്നു വയസ്സു വീതം പ്രായമുള്ള രണ്ട് ആൺകുട്ടികളെ ഒരേ...