സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി ഉയര്‍ത്തിയേക്കുമെന്ന് സൂചന

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി ഉയര്‍ത്തിയേക്കുമെന്ന് സൂചന. പരിധി പുതുക്കി നിശ്ചയിക്കണമെന്ന് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ ഏറെ നാളായി ആവശ്യപ്പെട്ടു വരികയായിരുന്നു. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ കടമെടുപ്പ് പരിധി ഉയര്‍ത്തുന്നത് അനിവാര്യമാണെന്ന വിലയിരുത്തലിലാണ് കേന്ദ്രം. തീരുമാനം കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് വലിയ ആശ്വാസമാകും. ധനകമ്മി മൂന്ന് ശതമാനമെന്ന പരിധിക്കുള്ളില്‍ നിലനിര്‍ത്തണമെന്നാണ് കേന്ദ്രം നിലവില്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

എന്നാല്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇത് പുതുക്കി നിശ്ചയിക്കണമെന്നായിരുന്നു സംസ്ഥാനങ്ങളുടെ ആവശ്യം. കടമെടുപ്പ് പരിധി ഉയര്‍ത്തുന്നതോടെ സംസ്ഥാനങ്ങള്‍ കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും ഇതോടെ പ്രവൃത്തി മണിക്കൂറുകളിലും വരുമാനത്തിലും ഗുണപരമായ മാറ്റമുണ്ടാകുമെന്നും ധനകാര്യമന്ത്രാലയം വിലയിരുത്തിയിട്ടുണ്ട്. കടമെടുപ്പ് പരിധി ഉയര്‍ത്തിയാല്‍ സാമ്പത്തിക മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുമെന്നാണ് സംസ്ഥാനങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ ബൈക്കപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരണപ്പെട്ടു. ദില്ലി ഉത്തം...

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...