തിരുവനന്തപുരം: വെടിയുണ്ട എണ്ണം കുറയുന്നത് സാധാരണ സംഭവമാണ്. അത് എല്ലാകാലത്തും സംഭവിക്കുന്ന പ്രശ്‌നമാണെന്നും കോടിയേരി ബാലകൃഷ്ണന്‍ . വിവരങ്ങള്‍ രേഖപ്പെടുത്തി വക്കുന്നതിലെ പാകപ്പിഴക്ക് അപ്പുറം മറ്റൊന്നുമാകാന്‍ ഇടയില്ലാത്ത കാര്യമാണ്. തോക്ക് അവിടെ തന്നെ കാണും . പോലീസുകാര്‍ വെക്കുന്ന വെടിയുടെ ഉണ്ടകള്‍ തിരിച്ച് കൊണ്ടുവരാത്തതാകാം കാരണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
പോലീസിലെ അഴിമതി വിശദാംശങ്ങള്‍ അടങ്ങിയ സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍വെക്കും മുമ്പ് ചോര്‍ന്നത് അസാധാരണ നടപടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ . റിപ്പോര്‍ട്ട് സഭയിലെത്തും മുമ്പ് ചോര്‍ന്നോ എന്ന് സിഎജി തന്നെ അന്വേഷിക്കണം. നിയമസഭയുടെ സവിശേഷ അധികാരത്തെ ബാധിക്കുന്നതാര്യമാണ്. ഗൂഢാലോചനയുണ്ടോ എന്ന് ഇപ്പോള്‍ പറയുന്നില്ല. പക്ഷെ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പുറത്ത് പോയി എന്നത് വസ്തുതയാണെന്നും എജി വാര്‍ത്താ സമ്മേളനം നടത്തി ഒരു ഉദ്യോഗസ്ഥന്റെ പേരെടുത്ത് പറഞ്ഞ് കുറ്റപ്പെടുത്തുന്നത് അസ്വാഭാവിക നടപടിയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആരോപിച്ചു.
സിഎജി റിപ്പോര്‍ട്ടിനെ സിപിഎമ്മോ സര്‍ക്കാരോ ഭയപ്പെടുന്നില്ല. കുറ്റം ചെയ്ത ആരെങ്കിലും ഉണ്ടെങ്കില്‍ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും. കേസില്‍ പ്രതിയായി എന്ന ഒരൊറ്റ കാരണം കൊണ്ട് മന്ത്രിയുടെ ഗണ്‍മാനെ മാറ്റി നിര്‍ത്തണം എന്ന് പറയുന്നതില്‍ അര്‍ത്ഥമൊന്നുമില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇടത് മുന്നണി ഭരണ കാലത്തെ കാര്യങ്ങള്‍ മാത്രമല്ല സിഎജി പരിശോധിച്ചിട്ടുള്ളത്. റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ വിവാദമായ സാഹചര്യത്തില്‍ പിഎസി പരിശോധിച്ച് നിയമ നടപടിക്ക് വിധേയമാക്കുന്നതില്‍ പാര്‍ട്ടിക്കോ സര്‍ക്കാരിനോ എതിര്‍പ്പില്ല. സിഎജി റിപ്പോര്‍ട്ട് തള്ളി ചീഫ് സെക്രട്ടറി പ്രതികരണം നടത്തിയതില്‍ തെറ്റൊന്നും ഇല്ല. ആരോപണങ്ങള്‍ക്കെതിരെ മറുപടി പറയാനുള്ള അവകാശം ചീഫ് സെക്രട്ടറിക്കുമുണ്ട്. സിഎജി കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന്റെ കാര്യം ഉദിക്കുന്നില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.