കാമുകന്റെ മുന്നിൽ പെട്രോളൊഴിച്ച് യുവതിയുടെ ആത്മഹത്യശ്രമം ; തീ കൊളുത്തിയശേഷം യുവാവ് ഓടിരക്ഷപെട്ടു

For full experience, Download our mobile application:
Get it on Google Play

നാസിക് : കാമുകനുമായി നടന്ന വാക്കുതർക്കത്തിനൊടുവിൽ ദേഹത്ത് പെട്രോളൊഴിച്ച് യുവതി ആത്മത്യയ്ക്ക് ശ്രമിച്ചു. യുവതിയുടെ കൈവശമുണ്ടായിരുന്ന തീപ്പെട്ടി തട്ടിയെടുത്ത് തീ കൊളുത്തിയതിന് ശേഷം കാമുകൻ ഓടിരക്ഷപെട്ടു. മഹാരാഷ്ട്രയിലെ നാസികിലാണ് സംഭവം നടന്നത്. മുപ്പത്തഞ്ച് വയസ്സുള്ള യുവതിയും ഇരുപത്തഞ്ച് വയസ്സുള്ള യുവാവും തമ്മിലുണ്ടായ തർക്കമാണ് ദുരന്തത്തിൽ കലാശിച്ചത്. അമ്പത് ശതമാനത്തിലധികം പൊള്ളലേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.

രാമേശ്വർ ഭ​ഗവത് എന്ന യുവാവുമായിട്ടാണ് വിധവയായ യുവതി പ്രണയത്തിലായിരുന്നത്. ഇവർ‌ തമ്മിലുള്ള വിവാഹം ഒരു മാസം മുമ്പ് നടന്നതായി യുവതി വെളിപ്പെടുത്തിയതായി പോലീസ് വ്യക്തമാക്കുന്നു. എന്നാൽ മറ്റൊരു പെൺകുട്ടിയുമായി രാമേശ്വറിന്റെ വിവാഹം ഉറപ്പിച്ചതാണ് ഇവർ തമ്മിലുള്ള തർക്കത്തിന് കാരണം. നാസികിലെ ലാസൽ​ഗാവോൺ ബസ് സ്റ്റാന്റിലേക്ക് യുവതി ഇയാളെ വിളിച്ചുവരുത്തുകയായിരുന്നു. സുഹൃത്തിനും ബന്ധുവിനുമൊപ്പമാണ് ഇയാൾ ഇവിടെയെത്തിയതെന്ന് പോലീസ് വ്യക്തമാക്കി.

ഇവർ തമ്മിൽ സംസാരിക്കുന്നതിനിടയിൽ യുവതി കയ്യിൽ കരുതിയിരുന്ന പെട്രോളെടുത്ത് ദേഹത്തൊഴിച്ചു. പെട്ടെന്ന് യുവതിയുടെ പക്കൽ ഉണ്ടായിരുന്ന തീപ്പെട്ടി തട്ടിയെടുത്ത് ഭ​ഗവത് തീകൊളുത്തുകയായിരുന്നു. സംഭവത്തിന് ശേഷം ഇയാൾ ഓടി രക്ഷപെട്ടു. കൂടെയുണ്ടായിരുന്ന രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസും ദൃക്സാക്ഷികളും ചേർന്നാണ് യുവതിയെ ഹോസ്പിറ്റലിൽ എത്തിച്ചത്. പെട്രോൾ താൻ തന്നെ കൊണ്ടുവന്നിരുന്നുവെന്ന് യുവതി പറഞ്ഞതായി പോലീസ് വ്യക്തമാക്കി.

നിഫാദ് താലൂക്കിലെ പിമ്പാൽ​ഗാവോൺ നാസിക് എന്ന സ്ഥലത്തെ താമസക്കാരിയായ ലക്ഷ്മി ഭായ് റാവത്ത് ആണ് അക്രമത്തിന് ഇരയായ യുവതി എന്ന് തിരിച്ചറിഞ്ഞതായി പോലീസ് വെളിപ്പെടുത്തി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേ യുവതിയെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് മഹാരാഷ്ട്രയിലെ വാർധയിൽ 25 വയസ്സുള്ള കോളേജ് അധ്യാപികയെ അക്രമി ചുട്ടുകൊലപ്പെടുത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...