Saturday, June 1, 2024 6:41 pm

കാലിക്കറ്റ് സര്‍വകലാശാല ; ഇഷ്ടവിഷയം തിരഞ്ഞെടുത്ത് പഠിക്കാന്‍ ഹൊറിസോണ്ടല്‍ മൊബിലിറ്റി സംവിധാനം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : സര്‍വകലാശാലാ പഠനവകുപ്പുകളിലെ പി.ജി.വിദ്യാര്‍ഥികള്‍ക്ക് മറ്റുവകുപ്പുകളിലുള്ള ഇഷ്ടവിഷയം കൂടി പഠിക്കാന്‍ അവസരം. ശാസ്ത്രം പഠിക്കുന്നവര്‍ക്ക് ഭാഷാ വിഷയങ്ങളോ മാനവിക വിഷയങ്ങള്‍ പഠിക്കുന്നവര്‍ ശാസ്ത്ര വിഷയങ്ങളോ അങ്ങനെ ലഭ്യമായതെന്തും തിരഞ്ഞെടുക്കാവുന്ന ഹൊറിസോണ്ടല്‍ മൊബിലിറ്റി സംവിധാനം ഏര്‍പ്പെടുത്തി. വൈസ് ചാന്‍സിലര്‍ ഡോ.എം.കെ. ജയരാജ്, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. സി.സി. ബാബു, സിണ്ടിക്കേറ്റ് അംഗം ഡോ. എം. മനോഹരന്‍, പഠനവകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്ത സി.സി.എസ്.എസ്. പി.ജി. അക്കാദമിക് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

ഓരോ വകുപ്പിനും മറ്റുവകുപ്പിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കാവുന്ന ഇലക്ടീവ് വിഷയങ്ങളുടെ പട്ടിക തയ്യാറാക്കി സമര്‍പ്പിക്കാന്‍ സമിതി നിര്‍ദേശിച്ചിട്ടുണ്ട്. രണ്ട്, മൂന്ന്, നാല് സെമസ്റ്ററുകളിലായി നാല് വിഷയങ്ങള്‍ ഇലക്ടീവായി പഠിച്ച് 16 ക്രെഡിറ്റ് വരെ നേടാനാകും. ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ രണ്ട് മണി മുതല്‍ നാല് മണി വരെയാകും ഈ വിഷയങ്ങളുടെ ക്ലാസുകള്‍. സി.സി.എസ്.എസിന് കീഴില്‍ വരുന്ന മുപ്പതോളം പഠനവകുപ്പുകളുണ്ട്. ഇഷ്ടവിഷയങ്ങള്‍ പഠിക്കാനായി വിദ്യാര്‍ഥികള്‍ രജിസ്ട്രേഷന്‍ തുടങ്ങിക്കഴിഞ്ഞെന്ന് സി.സി.എസ്.എസ്. കണ്‍വീനര്‍ ഡോ. പി.പി. പ്രദ്യുമ്നന്‍ പറഞ്ഞു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അറിവ് നേടുന്നതിനെ ലഹരിയായി കാണുന്ന തലമുറയെ സൃഷ്ടിക്കലാണ് ലക്ഷ്യം : ഡോ. ജിതേഷ്ജി

0
അടൂർ: അറിവ് നേടുന്നതിനെ ലഹരിയായി കാണുന്ന തലമുറയെ സൃഷ്ടിക്കലാണ് തന്റെ ലക്ഷ്യമെന്ന്...

കെഎസ്ഇബിയില്‍ മാറ്റങ്ങള്‍‍ കൊണ്ടുവരാന്‍ കൂട്ടായി മുന്നോട്ട് പോകണം ; ബിജു പ്രഭാകര്‍

0
തിരുവനന്തപുരം : കെ.എസ്.ഇ.ബി.യില്‍ മാറ്റങ്ങള്‍‍ കൊണ്ടുവരാന്‍ കൂട്ടായി മുന്നോട്ട് പോകണമെന്ന്...

വിദ്യാഭ്യാസ രംഗത്ത് കോന്നിയിൽ വൻ കുതിച്ചുചാട്ടമുണ്ടായി ; അടൂർ പ്രകാശ് എം പി

0
കോന്നി : 1996 ന് ശേഷം കോന്നിയിലെ വിദ്യാഭ്യാസ രംഗത്ത് വലിയ...

വിദ്യാഭ്യാസ രംഗത്തെ ഗുണനിലവാര തകർച്ചക്കെതിരെ ഗൗരവതരമായ ഇടപെടൽ ഉണ്ടാകണമെന്ന് എൻ. കെ. പ്രേമചന്ദ്രൻ എം....

0
പത്തനംതിട്ട : വിദ്യാഭ്യാസ രംഗത്തെ ഗുണനില വാര തകർച്ചക്കെതിരെ ഗൗരവതരമായ ഇടപെടൽ...