അന്തര്‍കലാലയ അത്‍ലറ്റിക്സിന് കാലിക്കറ്റ് സര്‍വകലാശാല വേദിയാകും

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്; കാലിക്കറ്റ് സര്‍വകലാശാലയുടെ അന്തര്‍കലാലയ അത്ലറ്റിക്സ് മത്സരങ്ങള്‍ക്ക് കാലിക്കറ്റ് സര്‍വകലാശാലാ സ്റ്റേഡിയം വേദിയാകും. സര്‍വകലാശാലാ കാമ്പസില്‍ ചേര്‍ന്ന ഫിക്സചര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പുരുഷ ഫുട്ബോള്‍ തൃശ്ശൂര്‍ കേരളവര്‍മ കോളേജിലും വനിതകളുടേത് കോഴിക്കോട് ജെ.ഡി.ടിയിലും നടക്കും. വോളിബോള്‍ പുരുഷ വിഭാഗം മത്സരത്തിന് കോഴിക്കോട് ദേവഗിരിയും വനിതകളുടേതിന് സെന്റ് ജോസഫ്സ് ഇരിങ്ങാലക്കുടയും വേദിയാകും. ക്രിക്കറ്റ് മത്സരങ്ങള്‍ കേരളവര്‍മ കോളേജില്‍ അരങ്ങേറും. ഹാന്‍ഡ് ബോള്‍ പുരുഷ വിഭാഗം സര്‍വകലാശാലാ കാമ്പസിലും വനിതകളേടേത് സഹൃദയ കോളേജ് കൊടകരയിലുമാണ് നടക്കുക. സോണല്‍ മത്സരങ്ങള്‍ ഈ മാസം തുടങ്ങും.

ഒക്ടോബറിലാകും അന്തര്‍കലാലയ മത്സരങ്ങള്‍. പുതിയ പാഠ്യപദ്ധതി അനുസരിച്ച് സ്പോര്‍ട്സ് മാനേജ്മെന്റ്, സ്ട്രെങ്ത് ആന്‍ഡ് കണ്ടീഷനിങ് എന്നീ കോഴ്സുകള്‍ തുടങ്ങാന്‍ ഒരുക്കങ്ങള്‍ നടക്കുന്നതായി യോഗം ഉദ്ഘാടനം ചെയ്ത വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പറഞ്ഞു. കോളേജുകള്‍ വിദ്യാര്‍ഥികളില്‍ നിന്നു പിരിച്ചെടുക്കുന്ന സ്പോര്‍ട്സ് അഫിലിയേഷന്‍ ഫീസ് യഥാസമയം സര്‍വകലാശാലയില്‍ ഒടുക്കുന്നതിന് നടപടി വേണമെന്നും വി.സി. ആവശ്യപ്പെട്ടു. കോളേജുകളുടെ കൂടി കായികമേഖലാ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനാണ് ഈ തുക വിനിയോഗിക്കുക. 2019-20 അധ്യയന വര്‍ഷത്തില്‍ മാത്രം ഈ ഇനത്തില്‍ സര്‍വകലാശാലക്ക് 5.67 കോടി രൂപയോളം ലഭിക്കാനുണ്ട്. കായിക വകുപ്പിനായി തയ്യാറാക്കിയ ഹാന്‍ഡ് ബുക്ക് ചടങ്ങില്‍ വൈസ് ചാന്‍സലര്‍ പ്രകാശനം ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി നിയന്ത്രണം ഇന്നും തുടർന്നേക്കും ; കൊടും ചൂടും വൈദ്യുതി കിട്ടാത്തതും കെഎസ്ഇബിക്ക് തിരിച്ചടി

0
തിരുവനന്തപുരം: സംസ്ഥാനത്ത് മിക്കയിടത്തും ഇന്നലെ രാത്രിയിൽ അര മണിക്കൂര്‍ മുതൽ ഒരു മണിക്കൂര്‍...

മോർഫിങ് കേസ് : ചിത്രങ്ങൾ പ്രചരിപ്പിക്കാൻ ‘പ്രീമിയം’ ഗ്രൂപ്പ് ; പ്രതികൾക്കെതിരെ പോക്സോ കേസ്...

0
കൊച്ചി : തൃക്കാക്കര മോർഫിങ് കേസുമായി ബന്ധപ്പെട്ട് പുതിയ കണ്ടെത്തലുകളുമായി പോലീസ്....

കാനഡയും മെക്സിക്കോയും ഗ്രീൻലൻഡും ചേർന്ന അമേരിക്ക ; യുഎസിന്റെ പുതിയ ഭൂപടം പങ്കുവെച്ച് ട്രംപ്

0
വാഷിങ്ടൺ : കാനഡയും മെക്സിക്കോയും ഗ്രീൻലൻഡും ക്യൂബയും ഉൾപ്പെടെ വടക്കേ അമേരിക്കൻ...

മാസപ്പടി കേസ് : നിർണായക നീക്കവുമായി ഇഡി ; പിണറായി വിജയനെതിരെ എഫ്ഐആർ രജിസ്റ്റർ...

0
തിരുവനന്തപുരം: മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. പ്രതിപക്ഷ നേതാവ്...