പോസ്റ്റ് ഓഫീസില്‍ വിളിക്കു, ബാങ്കിലെ പണം വീട്ടിലെത്തും

For full experience, Download our mobile application:
Get it on Google Play

പണമെടുക്കാന്‍ ബാങ്കിലും എ.ടി.എം ലും പോകണമെന്നില്ല, പോസ്റ്റ്മാന്‍ അക്കൗണ്ട് ഉടമയുടെ കൈകളിലെത്തിക്കും. ക്ഷേമപെന്‍ഷന്‍, സ്‌കോളര്‍ഷിപ്, തൊഴിലുറപ്പ് വേതനം, സബ്‌സിഡികള്‍ മുതലായവയെല്ലാം ഇങ്ങനെ കൈപ്പറ്റാം. ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ഏതു ബാങ്ക് അക്കൗണ്ടില്‍ നിന്നും ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് വഴി പണം സൗജന്യമായി കൈകളിലെത്തും. മൊബൈല്‍ഫോണും ബയോമെട്രിക്ക് സംവിധാനവും ഉപയോഗിച്ചാണ് എ.ഇ.പി.എസ് സേവനം സാധ്യമാക്കുന്നത്. അടുത്തുള്ള പോസ്റ്റ് ഓഫീസിലൂടെ പ്രതിദിനം 10,000 രൂപവരെ പിന്‍വലിക്കാം.

പണമെടുക്കുന്നതിനുള്ള പ്രക്രിയ ചുവടെ :
• ഏറ്റവും അടുത്തുള്ള പോസ്റ്റ് ഓഫീസുമായി ബന്ധപെടുക.
• തപാല്‍ ജീവനക്കാര്‍ക്ക് മൊബൈല്‍ നമ്പര്‍ കൈമാറുക
• ലഭിക്കുന്ന ഒ.ടി.പി യും അറിയിക്കണം.
• ആധാര്‍ നമ്പറും ആധാര്‍ ബന്ധിപ്പിച്ച ബാങ്കിന്റെ പേരും നല്‍കുക
• എത്ര തുകയാണ് പിന്‍വലിക്കേണ്ടത് എന്നറിയിക്കുക.
അക്കൗണ്ട് ഉടമയുടെ വിരലടയാളം ജീവനക്കാരന്‍ ബയോമെട്രിക് ഉപകരണം വഴി രേഖപ്പെടുത്തും. ഇടപാട് പൂര്‍ണമായെന്ന് ഉപഭോക്താവിനെ ബോധ്യപ്പെടുത്തി പണംനല്‍കും എന്ന് പോസ്റ്റല്‍ സൂപ്രണ്ട് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂരിൽ 27കാരിയുടെ മരണത്തിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്

0
കൂത്തുപറമ്പ്: കണ്ണൂർ കൂത്തുപറമ്പിൽ 27കാരി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്ത കേസിൽ...

കുമാരമംഗലം പോക്സോ കേസ് : ഒന്നാം പ്രതി രഘുവിന് 25 വർഷം കഠിന തടവും...

0
കൊച്ചി : തൊടുപുഴ കുമാരമംഗലം പോക്സോ പീഡനക്കേസിലെ ഒന്നാം പ്രതി രഘുവിന്...

ബൈക്ക് ലോറിയിലേക്ക് ഇടിച്ചു കയറി ; 20 മിനിറ്റോളം റോഡിൽ രക്തം വാർന്ന് 23...

0
പത്തനംതിട്ട: പുനലൂർ മുവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. ബൈക്ക് ലോറിയിലിടിച്ച്...

മുഖ്യമന്ത്രിക്കെതിരെ വന്നത് സുപ്രഭാതത്തിന്‍റെ മുഖപ്രസംഗം അല്ല, വ്യക്തിവിചാരം എന്ന കോളം ; വിശദീകരണവുമായി സുപ്രഭാതം...

0
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെ വിമർശിച്ച് സമസ്ത മുഖപത്രമായ 'സുപ്രഭാതം' എഡിറ്റോറിയലിൽ...