പ്രശസ്ത സെലിബ്രിറ്റി ഹെയര്‍സ്റ്റൈലിസ്റ്റ് യുവതിയെ വേദിയില്‍ വിളിച്ചുവരുത്തി മുടിയില്‍ തുപ്പി ; അന്വേഷണത്തിന് ഉത്തരവിട്ട് ദേശീയ വനിതാ കമ്മീഷന്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ പ്രശസ്ത സെലിബ്രിറ്റി ഹെയര്‍സ്റ്റൈലിസ്റ്റായ ജാവേദ് ഹബീബ് തന്റെ വര്‍ക്ക്‌ഷോപ്പിനിടെ മുടി സ്റ്റൈല്‍ ചെയ്യുന്നതിനായി ഒരു സ്ത്രീയുടെ തലയില്‍ തുപ്പുന്ന ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ കടുത്ത വിമര്‍ശനമുയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെ അന്വേഷണത്തിന് ഉത്തരവിട്ട് ദേശീയ വനിതാ കമ്മീഷന്‍. സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും വീഡിയോയുടെ സത്യാവസ്ഥ ഉടന്‍ തന്നെ അന്വേഷിച്ച്‌ ഉചിതമായ നടപടിയെടുക്കാന്‍ അദ്ധ്യക്ഷ രേഖ ശര്‍മ യുപി ഡിജിപിയ്ക്ക് കത്തയച്ചിട്ടുണ്ടെന്ന് കമ്മീഷന്‍ അറിയിച്ചു.

വര്‍ക്ക് ഷോപ്പിനിടെ മുടി സ്റ്റൈല്‍ ചെയ്യുന്നതിന് ഉദാഹരണം കാണിക്കുന്നതിനായി സ്റ്റേജിലേയ്ക്ക് വിളിച്ചുവരുത്തിയ സ്ത്രീയുടെ മുടിയില്‍ ജാവേദ് തുപ്പുകയായിരുന്നു. വെള്ളം ലഭ്യമല്ലെങ്കില്‍ തുപ്പല്‍ പകരമായി ഉപയോഗിക്കാമെന്ന് പറഞ്ഞുകൊണ്ടാണ് ഇയാള്‍ സ്ത്രീയുടെ തലയില്‍ തുപ്പിയത്. തുടര്‍ന്ന് മുടി വകഞ്ഞുമാറ്റി സ്റ്റൈല്‍ ചെയ്തു കാണിക്കുന്നതും വീഡിയോയില്‍ കാണാം. ഇത് കണ്ട് ‌ആദ്യം ഞെട്ടിയ പ്രേക്ഷകര്‍ പിന്നീട് കയ്യടിക്കുകയും ചെയ്തു. ബ്യൂട്ടി പാര്‍ലര്‍ ഉടമയായ പൂജ ഗുപ്തയാണ് ഇത്തരമൊരു അധിക്ഷേപത്തിന് ഇരയായത്. തുടര്‍ന്ന് സംഭവത്തെപ്പറ്റി പൂജ പ്രതികരിക്കുന്ന വീഡിയോയും വൈറലായിരുന്നു.

താന്‍ കഴിഞ്ഞ ദിവസം ജാവേദ് ഹബീബ് സാറിന്റെ ഒരു വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുത്തിരുന്നു. അവിടെ വച്ച്‌ അദ്ദേഹം എന്നെ മുടിവെട്ടാന്‍ സ്റ്റേജിലേക്ക് ക്ഷണിച്ചു. തുടര്‍ന്ന് അദ്ദേഹം എന്നോട് മോശമായി പെരുമാറി. നിങ്ങളുടെ പാര്‍ലറില്‍ വെള്ളമില്ലെങ്കില്‍ തുപ്പല്‍ ഉപയോഗിക്കാമെന്ന് പറഞ്ഞ് തന്റെ തലയില്‍ രണ്ട് തവണ തുപ്പി. താന്‍ ഇതിന് ശേഷം മുടി വെട്ടുന്നതിന് തയ്യാറായില്ലെന്നും ഇനിമുതല്‍ തെരുവിലെ ക്ഷുരകന്റെ അടുത്ത് പോയി മുടി വെട്ടിയാലും ഹബീബിന്റെ അടുത്തേക്ക് പോകില്ലെന്നും പൂജ ഗുപ്ത പറയുന്ന വീഡിയോ ജാവേദിനെതിരെ വന്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...