അഞ്ച് വര്‍ഷം മുന്‍പ് റീഇംബേഴ്‌സ്‌മെന്റ് ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷ തീര്‍പ്പാക്കിയില്ല ; താക്കീതുമായി മന്ത്രി വി.ശിവന്‍കുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അഞ്ച് വര്‍ഷം മുന്‍പ് മെഡിക്കല്‍ റീഇംബേഴ്‌സ്‌മെന്റ് ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷവരെ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫിസിലെ ഫയല്‍ക്കൂനയില്‍ നിന്നു മന്ത്രി വി.ശിവന്‍കുട്ടി കണ്ടെത്തി. ഓഫിസില്‍ മന്ത്രി നടത്തിയ സന്ദര്‍ശനത്തിനിടെയാണ് ഫയല്‍ കുടിശിക വിവരങ്ങളും ശേഖരിച്ചത്. പ്രാഥമിക പരിശോധനയില്‍ പതിനയ്യായിരത്തോളം ഫയലുകള്‍ കുടിശികയുണ്ടെന്നു കണ്ടെത്തിയ മന്ത്രി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് താക്കീതു നല്‍കി. അഞ്ചു വര്‍ഷം മുന്‍പ് നടത്തിയ ഹൃദയ ശസ്ത്രക്രിയയ്ക്കു ചെലവാക്കിയ തുക മെഡിക്കല്‍ റീഇംബേഴ്‌സ്‌മെന്റ് ഇനത്തില്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള റിട്ട. ഹെഡ്‌മാസ്റ്ററുടെ അപേക്ഷയാണ് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫിസിലെ ഫയല്‍ക്കൂനയില്‍ നിന്നു മന്ത്രി വി.ശിവന്‍കുട്ടി കണ്ടെത്തിയത്.

ഹൃദയ ശസ്ത്രക്രിയയ്ക്കായി 2016 ല്‍ ചെലവാക്കിയ 1.36 ലക്ഷം രൂപയ്ക്കു വേണ്ടിയാണ് കണ്ണൂര്‍ അഞ്ചരക്കണ്ടി ബിഇഎം യുപിഎസിലെ ഹെഡ്‌മാസ്റ്ററായിരുന്ന ഭാര്‍ഗവന്‍ അപേക്ഷ സമര്‍പ്പിച്ചത്. 415/2019 നമ്പറില്‍ ഫയല്‍ രൂപീകരിച്ചു. തുക അനുവദിച്ചുകൊണ്ട് 2020 ജൂണ്‍ 6 നു സര്‍ക്കാര്‍ ഉത്തരവിറക്കി. ഒരു വര്‍ഷവും 7 മാസവും പിന്നിട്ടിട്ടും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫിസില്‍ നിന്ന് യാതൊരു ഉത്തരവും നല്‍കിയിട്ടില്ലെന്നാണു കണ്ടെത്തിയത്.

പ്രാഥമിക പരിശോധനയില്‍ പതിനയ്യായിരത്തോളം ഫയലുകള്‍ കുടിശികയുണ്ടെന്നു കണ്ടെത്തി. പരിശോധന പൂര്‍ത്തിയാക്കിയ മന്ത്രി, ഡയറക്ടര്‍ കെ.ജീവന്‍ ബാബുവിന്റെ സാന്നിധ്യത്തില്‍ ഉദ്യോഗസ്ഥരെ താക്കീതു ചെയ്തു. 6,000 ഫയലുകള്‍ ഒരു മാസത്തിനകവും ബാക്കിയുള്ളവ സമയബന്ധിതമായും തീര്‍പ്പാക്കണമെന്ന് മന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍കി. 1,271 പെന്‍ഷന്‍ അപേക്ഷകളാണ് കുടിശികയുള്ളത്. അദ്ധ്യാപക പുനര്‍വിന്യാസം, സംരക്ഷണം എന്നിവയുടെ 918 ഫയലുകള്‍ കെട്ടിക്കിടക്കുന്നു. അദ്ധ്യാപകരുടെ നിയമനം അംഗീകാരം എന്നിവയുമായി ബന്ധപ്പെട്ട 5,088 ഫയലുകളും എയ്ഡഡ്, എല്‍പി, യുപി അദ്ധ്യാപക – അദ്ധ്യാപകേതര ജീവനക്കാരുടെ നിയമനാംഗീകാരം സംബന്ധിച്ച 1881 അപ്പീല്‍ അപേക്ഷകളും തീര്‍പ്പാക്കാനുണ്ട്. വിജിലന്‍സ് സെക്ഷനില്‍ കുടിശികയുള്ള ഫയലുകള്‍ 1204. മെഡിക്കല്‍ റീഇംബേഴ്‌സ്‌മെന്റുമായി ബന്ധപ്പെട്ട് തീര്‍പ്പാക്കാനുള്ളത് 666 ഫയലുകള്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...