സംസ്ഥാനത്തേയ്ക്ക് കൂടുതല്‍ പച്ചക്കറി എത്തിതുടങ്ങി ; പൊതുവിപണിയില്‍ വിലകുറഞ്ഞു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : സംസ്ഥാനത്തേയ്ക്ക് കൂടുതല്‍ പച്ചക്കറി എത്തിതുടങ്ങിയതോടെ പൊതുവിപണിയില്‍ വിലകുറഞ്ഞു. കോഴിക്കോട് അമ്പത് രൂപയ്ക്കാണ് ഒന്നരകിലോ തക്കാളി വില്‍ക്കുന്നത്. അടുക്കളയെ പൊള്ളിച്ച തക്കാളി വില കുത്തനെ കുറയുകയാണ്. ഒന്നരകിലോ 50 രൂപയ്ക്കാണ് കോഴിക്കോട് പാളയം മാര്‍ക്കറ്റിലെ വില്‍പ്പന. അതായത് കിലോയ്ക്ക് ഏകദേശം 30 മുതല്‍ 35 രൂപ വരെ വരും. തമിഴ്നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും തക്കാളി വരവ് കൂടിയതോടെ വില ഒരാഴ്ച്ചയ്ക്കുള്ളില്‍ 20 രൂപയിലെത്തുമെന്നാണ് കണക്കുകൂട്ടല്‍. തക്കാളിക്കൊപ്പം സവാള, ബീന്‍സ്, വെള്ളരി, മത്തന്‍ എന്നിവയുടെ വിലയും കുറഞ്ഞിട്ടുണ്ട്. വില കുറഞ്ഞുവരുന്നതിന്‍റെ ആശ്വാസത്തിലാണ് ഉപഭോക്താക്കളും. അനുകൂലമായ കാലാവസ്ഥ ആയതിനാല്‍ പച്ചക്കറി വരവ് ഇനിയും കൂടും. പക്ഷെ ആവശ്യക്കാര്‍ പഴയതുപോലെ മാര്‍ക്കറ്റില്‍ എത്താത്തതിന്റെ ആശങ്ക കച്ചവടക്കാര്‍ മറച്ചുവയ്ക്കുന്നില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...