ചരക്കുലോറിയില്‍ ഒളിച്ചുകടത്തിയ ഒരുകോടിയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ ചേര്‍ത്തല പോലീസ്‌ പിടിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

ചേര്‍ത്തല : ചരക്കുലോറിയില്‍ ഒളിച്ചുകടത്തിയ ഒരുകോടിയുടെ നിരോധിത പുകയില ഉല്‍പ്പന്നമായ ഹാന്‍സ്‌ ചേര്‍ത്തല പോലീസ്‌ പിടിച്ചെടുത്തു. പുലര്‍ച്ചെ ഒന്നോടെ അര്‍ത്തുങ്കല്‍ ബൈപാസിന് സമീപത്താണ് ലോറി പിടിച്ചത്. ലോറിയിലുണ്ടായിരുന്ന സേലം ആറ്റൂര്‍ തുമ്ബല്‍ തേര്‍ക്കുകാടായ് വീഥിയില്‍ അരുള്‍മണി (29), സേലം ഓമല്ലൂര്‍ കനവൈപുധൂര്‍ കെ.എന്‍ പുഡൂര്‍ രാജശേഖര്‍ (29) എന്നിവരെ കസ്റ്റഡിയിലെടുത്തു. ഉരുളക്കിഴങ്ങ് ചാക്കിനടിയിലാണ് വന്‍ പുകയില ശേഖരം കടത്താന്‍ ശ്രമിച്ചത്. ബംഗളൂരുവില്‍നിന്ന് ആലപ്പുഴയിലേക്ക് വില്‍പ്പനയ്ക്കായി എത്തിച്ചതാണ് ഹാന്‍സ് എന്ന് പിടിയിലായവര്‍ പോലീസിനോട് പറഞ്ഞു. 275 ചാക്ക് ഉരുളക്കിഴങ്ങാണ് പുറമേ അടുക്കിയിരുന്നത്. 100 ചാക്ക് ഹാന്‍സാണ് പിടിച്ചെടുത്തത്. ഓരോന്നിലും 1500 ഹാന്‍സ് പായ്ക്കറ്റാണുള്ളത്.

സ്കൂള്‍ കുട്ടികള്‍ക്കടക്കം വില്‍പ്പനയ്ക്കായി എത്തിച്ചതാണിതെന്നാണ് സൂചന. ആകെ ഒന്നരലക്ഷത്തോളം പായ്ക്കറ്റാണ് ലോറിയില്‍ ഉണ്ടായിരുന്നത്. ചില്ലറവില്‍പ്പനക്കാര്‍ 80 മുതല്‍ 100 രൂപവരെയാണ് ഒരു പാക്കറ്റ് ഹാന്‍സിന് ഈടാക്കുന്നത്. ജില്ലാ പോലീസ് മേധാവി ജി ജയദേവിന് ലഭിച്ച രഹസ്യ സന്ദേശത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. യാത്രക്കിടയില്‍ പലയിടങ്ങളിലും ഹാന്‍സ് ഇറക്കിയതായി പിടിയിലായവര്‍ പറയുന്നു. ഇതിനുപിന്നില്‍ വന്‍ ലഹരിമാഫിയ ഉണ്ടെന്നാണ് വിലയിരുത്തല്‍. ഇവരെ കണ്ടെത്താന്‍ നടപടി തുടങ്ങിയെന്ന് ഡി.വൈ.എസ്.പി ടി.ബി വിജയന്‍ പറഞ്ഞു. പിടിയിലായവരുടെ ഫോണ്‍വിളി രേഖകള്‍ പരിശോധിച്ചാണ് തുടരന്വേഷണം. സിഐ ബി.വിനോദ്കുമാര്‍, എസ്‌ഐ വിന്‍സെന്റ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...