എറണാകുളവും തിരുവനന്തപുരവും ഉള്‍പ്പടെ രാജ്യത്തെ 15 ജില്ലകളില്‍ കോവിഡ് വ്യാപനം ആശങ്കാജനകം : കേന്ദ്ര ആരോഗ്യ മന്ത്രാലയം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : എറണാകുളവും തിരുവനന്തപുരവും ഉള്‍പ്പടെ രാജ്യത്തെ 15 ജില്ലകളില്‍ കോവിഡ് വ്യാപനം ആശങ്കറിയിച്ച്‌ കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്തെ 15 ജില്ലകളില്‍ സ്ഥിതി ആശങ്കാജനകമെന്ന് ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. ജാഗ്രത കൈവിടരുതെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഒരു മാസത്തെ ടെസ്റ്റ് പോസിറ്റീവ് നിരക്ക് വിലയിരുത്തിയാണ് ആരോഗ്യമന്ത്രാലയത്തിന്റെ അറിയിപ്പ്. രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. മഹാരാഷ്ട്രയില്‍ 35,000 ല്‍ അധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മുംബൈയില്‍ മാത്രം 20,000 ന് മുകളില്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ പതിനായിരത്തിലേറെ പേര്‍ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കേരളത്തിലും കൊവിഡ് കേസകള്‍ ഉയരുന്നുണ്ട്. തിരുവനന്തപുരത്തെ ടിപിആര്‍ ടിപിആര്‍ 8% ആണ്. എറണാകുളത്ത് ടിപിആര്‍ 6% ആണ്. ഈ സാഹചര്യത്തിലാണ് കൊവിഡ് രൂക്ഷമായ 15 ജില്ലകളില്‍ ഇരു ജില്ലകളെയും ഉള്‍പ്പെടുത്തിയത്. ജില്ലാതലത്തിലും സബ് ജില്ലാതലത്തിലും കൊവിഡ് കെയര്‍ സെന്ററുകള്‍ അടിയന്തരമായി തുടങ്ങാന്‍ നിര്‍ദേശിച്ചുകൊണ്ട് സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യ മന്ത്രാലയം കത്തയച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....