സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ പോപ്പുലര്‍ ഫ്രണ്ട്‌ മലപ്പുറം പുത്തനത്താണി ഏരിയ പ്രസിഡന്റ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : മമ്പറത്ത് ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ പോപ്പുലര്‍ ഫ്രണ്ട്‌ മലപ്പുറം പുത്തനത്താണി ഏരിയ പ്രസിഡന്റ് അറസ്റ്റില്‍. പുന്നത്തല പുതുശേരിപ്പറമ്പില്‍ അബ്ദുള്‍ ഹക്കീം (45) ആണ് അറസ്റ്റിലായത്. പ്രതികളെ സഹായിച്ച ഇയാളെ ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാക്കി ആലത്തൂര്‍ സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു. എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് നേതൃത്വം പ്രതികളെ ഒളിപ്പിക്കാനും സഹായിക്കാനും ഇടപെടുന്നുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചു. മലബാറിലെ ജില്ലകളില്‍ പ്രതികള്‍ ഒളിവിലാണെന്ന വിവരം സ്ഥിരീകരിച്ചു. ഇവിടങ്ങളിലേക്ക് പ്രത്യേക അന്വേഷകസംഘത്തെ വിന്യസിച്ചു. വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞദിവസം ഒറ്റപ്പാലം അമ്പലപ്പാറ കാഞ്ഞിരംചോല സ്വദേശി ഷംസീര്‍ അറസ്റ്റിലായിരുന്നു. തൃശൂരില്‍നിന്നാണ് ഇയാളെ പിടിച്ചത്. ഇതോടെ കേസില്‍ എട്ടുപേര്‍ അറസ്റ്റിലായി. പ്രതിക്കായി പോലീസ് ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഡിസംബര്‍ അവസാനവാരം കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാളെ അറസ്റ്റ് ചെയ്തിരുന്നു. കൊഴിഞ്ഞാമ്പാറ അത്തിക്കോട് പള്ളിസ്ട്രീറ്റ് സ്വദേശി മുഹമ്മദ് ഹാറൂണ്‍, ആലത്തൂര്‍ അഞ്ചുമൂര്‍ത്തി ചീക്കോട് ഫാത്തിമ മന്‍സിലില്‍ നൗഫല്‍, മലപ്പുറം വണ്ടൂര്‍ അര്‍പ്പോയില്‍ പുളിവെട്ടി സ്വദേശി ഇബ്രാഹിം മൗലവി (ഇബ്രാഹിം പുളിവെട്ടി മു​ഹമ്മദ്) എന്നിവര്‍ക്കെതിരെ ലുക്ക്‌ഔട്ട് നോട്ടീസ് നിലവിലുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....

ദക്ഷിണകൊറിയയുമായുള്ള സൈനികാഭ്യാസങ്ങളിൽ കുറവുവരുത്താൻ തീരുമാനിച്ച് അമേരിക്ക; നിർണായക പ്രഖ്യാപനവുമായി ട്രംപ്

0
വാഷിങ്ടൺ: ദക്ഷിണകൊറിയയുമായി ചേർന്നുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ അമേരിക്ക വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ്...

തണ്ണിത്തോട്ടിൽ പ്രിയദർശിനി ബസ്സ് തടഞ്ഞ സംഭവം ജനങ്ങളോടും സർക്കാരിനോടുമുള്ള വെല്ലുവിളി : പത്തനംതിട്ട ഡി.സി.സി

0
പത്തനംതിട്ട: കരിമാൻതോട് റൂട്ടിൽ ആന്റോ ആന്റണി എം.പി യുടെ അഭ്യർത്ഥന പ്രകാരം...

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...