അയ്യപ്പനെ എഴുന്നള്ളത്തിന് വിളിച്ച് ശബരിമലയിലെ മരപ്പാണികൊട്ടല്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  അയ്യപ്പനെ എഴുന്നള്ളത്തിന് വിളിച്ച് ശബരിമലയിലെ മരപ്പാണികൊട്ടല്‍ ചടങ്ങ്. ശ്രീകോവിലിന് മുമ്പില്‍ മേല്‍ശാന്തി വിളക്ക് വെച്ചതിന് ശേഷം നെല്‍പ്പറ നിറച്ചു വെയ്ക്കും. തുടര്‍ന്ന് തന്ത്രിയോടും ക്ഷേത്രം മാനേജരോടും അനുവാദം വാങ്ങിയ ശേഷമാണ് പാണികൊട്ടല്‍ ചടങ്ങ് ആരംഭിക്കുക. പഞ്ചവാദ്യ ലാവണത്തിലെ ജീവനക്കാരനാണ് ശബരിമലയില്‍ പാണികൊട്ടല്‍ നടത്തുന്നത്.

പാണി കൊട്ടുന്നതിലെ പരിചയ സമ്പത്തും കലാരംഗത്തെ മികവും പരിഗണിച്ചാണ്, രണ്ടു വര്‍ഷത്തെ കാലയളവില്‍ ദേവസ്വം ബോര്‍ഡ് പാണികൊട്ടുന്നവരെ നിയമിക്കുന്നത്. കീഴൂര്‍ മധുസൂദനകുറുപ്പിനെയാണ് ഇത്തവണ മരപ്പാണി കൊട്ടുന്നതിന് നിയോഗിച്ചിരിക്കുന്നത്. സഹായത്തിന് രണ്ടിലധികം പേരുമുണ്ടാകും.

മരം (വരിക്ക പ്ലാവിന്‍ കുറ്റിയില്‍ പശുവിന്റെ തോല്‍ കൊണ്ടു നിര്‍മിച്ച വാദ്യോപകരണം), ചേങ്ങില, ശംഖ് എന്നിവയാണ് ക്ഷേത്രാചാരങ്ങളില്‍ ഏറെ പ്രാധാന്യമുള്ള ചടങ്ങായ പാണികൊട്ടലിനായി ഉപയോഗിക്കുന്നത്. മരപ്പാണി, തിമിലപ്പാണി എന്നിങ്ങനെ പാണി രണ്ട് വിധമുണ്ട്. സഹസ്ര കലശം, നവീകരണ കലശം, കളഭാഭിഷേകം, ഉത്സവബലി തുടങ്ങിയ ചടങ്ങുകള്‍ ആരംഭിക്കുന്നതിന് മുന്‍പായാണ് മരപ്പാണികൊട്ടല്‍ നടത്തുക. ഭൂതബലിക്കും ശ്രീബലിക്കും തിമിലപ്പാണി കൊട്ടും. വേഷവിധാനത്തിലും പ്രത്യേകതയുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...