ക്രൈസ്തവ പീഡനങ്ങള്‍ക്കും നീതി നിഷേധത്തിനും എതിരെ പ്രചരണ റാലി 16,17 തീയതികളില്‍ പത്തനംതിട്ടയില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വര്‍ദ്ധിച്ചുവരുന്ന ക്രൈസ്തവ പീഡനങ്ങളിലും നീതി നിഷേധങ്ങളിലും പ്രതിഷേധിച്ചുകൊണ്ട് നാഷണല്‍ ക്രിസ്ത്യന്‍ അലൈന്‍സിന്റെ നേതൃത്വത്തില്‍ വിവിധ ക്രൈസ്തവ പ്രസ്ഥാനങ്ങളുടെ സഹകരണത്തോടെ പ്രചരണ റാലി സംഘടിപ്പിക്കുന്നു. ജനുവരി 16, 17 തീയതികളില്‍ പത്തനംതിട്ട ജില്ലയില്‍ നടക്കുന്ന വാഹന പ്രചരണ ജാഥയുടെ ആദ്യദിനം കോന്നി തണ്ണിത്തോട് തൂമ്പാക്കുളം സെന്റ് മേരിസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നിന്ന് ആരംഭിക്കും. രാവിലെ 9.30 ന് ഓര്‍ത്തഡോക്‌സ് സഭയുടെ അധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്രിതീയന്‍ കാതോലിക്കാ ബാവ വാഹന പ്രചരണ ജാഥ ഉദ്ഘാടനം ചെയ്യും. കുര്യാക്കോസ് മാര്‍ ക്ലിമ്മിസ് വലിയ മെത്രാപ്പോലീത്ത, ഡോ. എബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്ത, ബിഷപ്പ് ജോസ് ജോര്‍ജ് എന്നിവര്‍ പ്രസംഗിക്കും. കോന്നി, റാന്നി, അടൂര്‍ അസംബ്ലികളിലെ പ്രചരണത്തിനു ശേഷം വൈകിട്ട് അടൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ സമാപന സമ്മേളനം മാത്യൂസ് മാര്‍ സെറാഫിം എപ്പിസ്‌കോപ്പ് ഉദ്ഘാടനം ചെയ്യും.

രണ്ടാം ദിന റാലി തിരുവല്ല എസ് സി എസ് ജംഗ്ഷനില്‍ മാര്‍ത്തോമാ സഭയുടെ അധ്യക്ഷന്‍ അഭി.ഡോ.തിയഡോഷ്യസ് മാര്‍ത്തോമാ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ അധ്യക്ഷന്‍ മോറോന്‍ മോര്‍ സാമുവേല്‍ തെയോഫിലോസ് മെത്രാപ്പോലീത്ത, ആര്‍ച്ച് ബിഷപ്പ് ഡോ.തോമസ് മാര്‍ കൂറീലോസ് മെത്രാപ്പോലീത്ത, അഭി.ഡോ. ഗീവര്‍ഗീസ് മാര്‍ കൂറീലോസ് മെത്രാപ്പോലീത്ത, പാസ്റ്റര്‍ ജെ. ജോസഫ്, പാസ്റ്റര്‍ രാജു പൂവക്കാല തുടങ്ങിയവര്‍ സന്ദേശം നല്‍കും. തിരുവല്ല ആറന്മുള അസംബ്ലികളിലെ പര്യടനത്തിനുശേഷം സമാപന സമ്മേളനം പത്തനംതിട്ടയില്‍ ബിഷപ്പ് ഡോ. ഉമ്മന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുമെന്ന് കോര്‍ഡിനേറ്റര്‍മാരായ റവ. എ. ആര്‍. നോബിള്‍, അനീഷ് തോമസ് എന്നിവര്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നലെയും വൈദ്യുതി മുടങ്ങി ; പവർകട്ടിൽ വലഞ്ഞ് ജനം

0
തിരുവനന്തപുരം: രാത്രികാല വൈദ്യുതി നിയന്ത്രണം ഇന്നലെയും ജനത്തെ വലച്ചു. പ്രതിസന്ധിക്ക് പരിഹാരമായില്ലെങ്കിലും...

ടി. വീണ ദുബായിലേക്ക് ഹവാല പണമിടപാട് നടത്തി ; ദുബായിൽ ഷെൽ കമ്പനി തുടങ്ങാൻ...

0
തിരുവനന്തപുരം : മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണ ദുബായിലേക്ക്...

സമാനതകളില്ലാത്ത സുരക്ഷയിൽ രാജ്യതലസ്ഥാനം ; ബ്രിക്സ് ഉച്ചകോടിക്കായി ലോക നേതാക്കൾ എത്തുന്നു

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കായി തയാറായ തലസ്ഥാന ന​ഗരമായ ഡൽഹി സമാനതകളില്ലാത്ത ജാ​ഗ്രതയിൽ....

നീലംപേരൂർ പൂരം പടയണി ഇന്ന് ; വല്യന്നവും അന്നങ്ങളും കോലങ്ങളും എഴുന്നള്ളുന്നള്ളത്ത് രാത്രിയിൽ

0
ചങ്ങനാശേരി : നീലംപേരൂർ പൂരം പടയണി ഇന്ന്. രാത്രി വല്യന്നവും അന്നങ്ങളും...