റാന്നി: താലൂക്ക് അസിസ്റ്റൻറ് ലേബർ ഓഫീസ് പരിധിയിൽ വരുന്ന അന്യസംസ്ഥാന തൊഴിലാളികൾക്കായി ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു.
റാന്നി അങ്ങാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. റാന്നി അസിസ്റ്റൻറ് ലേബർ ഓഫീസർ എം.ഐ ശ്രീനാഥ് അദ്ധ്യക്ഷത വഹിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസർ വി.കെ സന്തോഷ് കുമാർ ലഹരി വിരുദ്ധ ക്ലാസ്സുകൾ എടുത്തു.
ഫെസിലിറ്റേറ്റർ എസ് ജയകമാർ തൊഴിലാളികളുടെ ഭാഷയിലേക്ക് വിവരങ്ങള്‍ തർജിമ ചെയ്തു നൽകി. ഗ്രാമ പഞ്ചായത്ത് അംഗം. ബി. സുരേഷ്, ജനമൈത്രി കൺവീനർ ശ്രീനി ശാസ്താംകോവിൽ, ജില്ലാ ലേബർ ഓഫീസിലെ ജീവനക്കാർ ആയിട്ടുള്ള എസ് അമ്പിളി, ജൂനിയർ സൂപ്രണ്ട് സി.കെ അനിൽകുമാർ, സീനിയർ ക്ലാർക്ക് കെ എസ് സുനിമോൾ, ക്ലാർക്ക് അഖിൽ ചിയാക്, ജില്ലാ പ്രോജക്ട് ഓഫീസർ അൻസാരി എന്നിവർ പ്രസംഗിച്ചു.