കലാലയങ്ങളിൽ വിദ്യാർഥി സമരം നിരോധിച്ച് ഹൈക്കോടതി ഉത്തരവ്‌

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കോളേജുകളില്‍ കൊടിപിടുത്തം വേണ്ടെന്ന് ഹൈക്കോടതി. കലാലയങ്ങളിൽ വിദ്യാർഥി സമരം നിരോധിച്ച് ഹൈക്കോടതി ഉത്തരവ്‌. ക്യാംപസിലെ രാഷ്ട്രീയത്തിനെതിരെ 20 സ്ഥാപനങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. പുറത്ത് നിന്ന് വിദ്യാര്‍ഥികള്‍ എത്തി പഠിപ്പുമുടക്കുന്നു എന്നതായിരുന്നു പരാതിയിൽ പ്രധാനമായും ആരോപിച്ചിരുന്നത്.

കലാലയങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുത്തരുതെന്ന് ഉത്തരവിൽ പറയുന്നു. കലാലയങ്ങൾ പഠിക്കാനുള്ളതാണ് സമരത്തിനുള്ളതല്ല. മാർച്ച്, ഘെരാവോ, പഠിപ്പുമുടക്ക് എന്നിവ പാടില്ല. സമരത്തിനോ പഠിപ്പുമുടക്കിനോ ആരെയും പ്രേരിപ്പിക്കരുത്. സ്കൂളുകൾക്കും കോളേജുകൾക്കും ഉത്തരവ് ബാധകമാണ്. മറ്റുള്ളവരുടെ അവകാശം ഹനിക്കുന്ന രീതിയിൽ കലാലയ സമരം വേണ്ടെന്നും സമാധാനപരമായ ചർച്ചകൾക്കോ ചിന്തകൾക്കോ ക്യാമ്പസുകളെ വേദിയാക്കാമെന്നും കോടതി വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...