ഇന്ത്യന്‍ ദമ്പതികളെ വംശീയമായി അധിക്ഷേപിച്ച കനേഡിയന്‍ പൗരന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ലണ്ടന്‍: പീറ്റര്‍ബറോയില്‍ ഇന്ത്യന്‍ ദമ്പതികളെ വംശീയമായി അധിക്ഷേപിച്ച 18 വയസുള്ള കനേഡിയന്‍ യുവാവിനെ അറസ്റ്റ് ചെയ്തു. പീറ്റര്‍ബറോ പൊലീസാണ് യുവാവിനെ പിടികൂടിയത്. ഒരു കൂട്ടം കനേഡിയന്‍ യുവാക്കള്‍ വംശീയ അധിക്ഷേപം നടത്തുന്ന വിഡിയോ കഴിഞ്ഞ ദിവസം വ്യാപകമായി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.വിഡിയോയില്‍ ദമ്പതികളെ വംശീയമായി അധിക്ഷേപിക്കുകയും യുവാക്കള്‍ കടുത്ത ഭാഷയില്‍ ഭീഷണിപ്പെടുത്തുന്നതും കാണം. പിക്കപ്പ് ട്രക്കിനുള്ളിലുള്ള മൂന്ന് യുവാക്കള്‍ തങ്ങളെ അധിക്ഷേപിക്കുന്നത് ദമ്പതികള്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തി വരികയാണെന്ന് പീറ്റര്‍ബറോ പോലീസ് സര്‍വീസ് ചീഫ് സ്റ്റുവര്‍ട്ട് ബെറ്റ്‌സ് പറഞ്ഞു.

”ഈ കേസില്‍ വീഡിയോ കണ്ട ആര്‍ക്കും മനസ്സിലാകും, ആ തരത്തിലുള്ള പെരുമാറ്റം ഞങ്ങളുടെ സമൂഹത്തില്‍ മാത്രമല്ല മറ്റ് എവിടെയും സ്വീകാര്യമല്ല. ഈ സംഭവവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ നല്‍കിയ എല്ലാവരോടും ഞാന്‍ നന്ദി പറയുന്നു.ഞങ്ങളുടെ നഗരത്തില്‍ സ്വീകാര്യമായ പെരുമാറ്റമല്ല ഇത്. സമൂഹത്തില്‍ നടക്കുന്ന വിദ്വേഷവും പക്ഷപാതപരമായ സംഭവങ്ങള്‍/കുറ്റകൃത്യങ്ങള്‍ എന്നിവ റിപ്പോര്‍ട്ട് ചെയ്യുന്നത് തുടരണം. ഇവിടെ താമസിക്കുന്നവര്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും അല്ലെങ്കില്‍ സന്ദര്‍ശിക്കുന്ന എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്,’ പീറ്റര്‍ബറോ പോലീസ് സര്‍വീസ് ചീഫ് സ്റ്റുവര്‍ട്ട് ബെറ്റ്‌സ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...