കാനഡയില്‍ ഇന്ത്യന്‍ വംശജയെ അജ്ഞാതന്‍ വെടിവെച്ച് കൊന്നു

For full experience, Download our mobile application:
Get it on Google Play

കാനഡ : കാനഡയിലെ ഒന്റാറിയോയില്‍ 21കാരിയായ ഇന്ത്യന്‍ വംശജയെ അജ്ഞാതന്‍ വെടിവെച്ചുകൊന്നു. പവന്‍പ്രീത് കൗര്‍ എന്ന സിഖ് യുവതിയാണ് കൊല്ലപ്പെട്ടത്. ഒന്റാറിയോയിലെ മിസിസാഗ നഗരത്തിലെ ഗ്യാസ് സ്റ്റേഷന് പുറത്തായിരുന്നു സംഭവം. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ ഒരു ഹൈസ്‌കൂളില്‍ ഇന്ത്യന്‍ വംശജനായ മെഹക്പ്രീത് സേത്തിയെ സഹപാഠി കുത്തിക്കൊലപ്പെടുത്തിയതിന് പിന്നാലെയാണ് പുതിയ സംഭവം.

ശനിയാഴ്ച രാത്രി 10.39 ഓടെയാണ് ഒരു സ്ത്രീക്ക് വെടിയേറ്റതായി പീല്‍സ് റീജിയണല്‍ പോലീസിന് വിവരം ലഭിച്ചത്. പോലീസ് സ്ഥലത്തെത്തി യുവതിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വൈകിയിരുന്നു. സംഭവസ്ഥലത്ത് നിന്ന് വെടിയേറ്റ പാടുകള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനമെന്നും യുവതി തല്‍ക്ഷണം മരിച്ചതായും ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ നാഗ്തേഗല്‍ പറഞ്ഞു. പ്രതിയെക്കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. യുവതിയെ വെടിവെച്ചത് സ്ത്രീയാണോ പുരുഷനാണോ എന്ന് പോലും പറയാന്‍ കഴിയില്ലെന്ന് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഊബര്‍ ഒഴികെയുള്ള ഓൺലൈൻ ടാക്സികൾ സർവീസ് പുനരാരംഭിക്കും; സമരം പിൻവലിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഊബര്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികളുടെ സമരം പിന്‍വലിച്ചു....

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്; പി.എസ്. പ്രശാന്തും അജികുമാറും ഗൂഢാലോചനയിൽ പങ്കാളികളെന്ന് എസ്‌ഐടി റിമാൻഡ് റിപ്പോർട്ട്

0
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസില്‍ പി എസ് പ്രശാന്തും അജികുമാറും ഗൂഢാലോചനകളില്‍...

സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തുന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് സിപിഎം

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് സംസ്ഥാന...

ഗുജറാത്തിൽ നിർത്താതെ 16 മണിക്കൂർ..! പെയ്തത് 1100 മില്ലീമീറ്റർ മഴ; അൻപതോളം കാറുകൾ വെള്ളത്തിൽ...

0
ഗുജറാത്ത്: വൽസദിൽ പെയ്ത കനത്ത മഴയിൽ അൻപതോളം കാറുകൾ വെള്ളക്കെട്ടിൽ മുങ്ങിയ...