അപവാദം പറഞ്ഞത് ചോദ്യം ചെയ്ത വീട്ടമ്മയുടെ സ്കൂട്ടർ സമീപവാസി കത്തിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അപവാദം പറഞ്ഞത് ചോദ്യം ചെയ്ത വീട്ടമ്മയുടെ സ്കൂട്ടർ സമീപവാസി കത്തിച്ചതായി പരാതി. കഴക്കൂട്ടം കണിയാപുരം കണ്ടലിലാണ് സംഭവം. പുത്തൻകടവ് സ്വദേശിനി ഷാഹിനയുടെ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടര്‍ കഴിഞ്ഞ ദിവസം കത്തി നശിച്ചിരുന്നു. രാത്രി പതിനൊന്ന് മണിയോടെ വീടിനുള്ളിൽ പുക നിറഞ്ഞത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോഴാണ് സ്കൂട്ടർ കത്തുന്നത് കണ്ടത്. തീ പെട്ടെന്ന് അണയ്ക്കാതിരിക്കാനായി ടാങ്കിലെ വെള്ളം തീർക്കുന്നതിന് സമീപത്തെ പൈപ്പുകൾ തുറന്ന് വിട്ട നിലയിലായിരുന്നു.

വീട്ടുകാരുടെ ബഹളം കേട്ട് എത്തിയ നാട്ടുകാരാണ് തീ അണച്ചത്. ഇതിനിടെ സ്കൂട്ടർ പൂർണമായും കത്തി നശിച്ചു. ഷാഹിന നാട്ടിൽ ബിസിനസ് നടത്തുകയാണ്. ഇവരുടെ ഭര്‍ത്താവ് വിദേശത്താണ്. സമീപവാസിയായ നൗഫല്‍ എന്ന യുവാവാണ് സ്കൂട്ടര്‍ കത്തിച്ചതെന്ന് ഷാഹിന പോലീസില്‍ പരാതി നല്‍കി. കഴിഞ്ഞ കുറെ നാളുകളായി സമീപവാസിയായ നൗഫൽ തന്നെ കുറിച്ച് അപവാദം പ്രചരിപ്പിക്കുന്നതായി ഷാഹിന ആരോപിക്കുന്നു. ഇത്തരത്തിൽ സഹോദരന്‍റെ അടുത്ത് നൗഫൽ ഷാഹിനയെ കുറിച്ച് അപവാദം പറയുകയും തുടർന്ന് യുവാവ് ഇത് വിലക്കുകയും ചെയ്തു.

ഇതോടെ നൗഫൽ യുവാവിനെ ബിയർ കുപ്പി കൊണ്ട് കാലിൽ അടിക്കുകയും മുഖത്തടിക്കുകയും ചെയ്തെന്നും പരാതിയില്‍ പറയുന്നു. ഈ സംഘര്‍ഷത്തിനിടെ പ്രദേശവാസികളാണ് നൗഫലിനെ പിടിച്ചുമാറ്റിയത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ ഷാഹിന, നൗഫൽ തന്നെ കുറിച്ച് അപവാദം പറയുന്നത് ചോദ്യം ചെയ്തു. ഇതേ തുടര്‍ന്ന് നൗഫൽ യുവതിയെ അസഭ്യം വിളിച്ചതായും പരാതിയില്‍ പറയുന്നു. ഇതിന് പിന്നാലെയാണ് രാത്രി വീട്ടുമുറ്റത്ത് വെച്ചിരുന്ന സ്കൂട്ടർ കത്തിയതെന്ന് ഷാഹിന പരാതിയില്‍ പറയുന്നു. തന്നോടുള്ള വൈരാഗ്യം മൂലം നൗഫലാണ് സ്കൂട്ടര്‍ കത്തിച്ചതെന്ന് ഷാഹിന നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തിൽ മംഗലപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പണം സ്വീകരിക്കുന്ന പോർട്ടൽ പണിമുടക്കി ; ഗതാഗത നിയമ ലംഘനത്തിന് പിഴയടക്കാൻ കഴിയാതെ വാഹന...

0
തിരുവനന്തപുരം : ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയൊടുക്കേണ്ട 'ഇ- ചെലാൻ' പോർട്ടൽ തകരാറിലായത്...

കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്ന സംഘത്തിലെ മുഖ്യസൂത്രധാരൻ പിടിയിൽ

0
തിരുവനന്തപുരം: ബം​ഗളൂരുവിൽ നിന്നും കേരളത്തിലേക്ക് എംഡിഎംഎ കയറ്റി വിടുന്ന സംഘത്തിലെ മുഖ്യസൂത്രധാരൻ...

മാനസിക വിഷമത്തെ തുടർന്ന് ബാല്യകാല സുഹൃത്തുക്കളായ രണ്ട് പെൺകുട്ടികൾ വിഷം കഴിച്ചു

0
ലക്ക്നൗ: ഉത്തർപ്രദേശിലെ ഭദോഹിയിൽ മാനസിക വിഷമത്തെ തുടർന്ന് ബാല്യകാല സുഹൃത്തുക്കളായ രണ്ട്...

അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ ; നഷ്ടപരിഹാരം വിധിച്ച് പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ

0
പത്തനംതിട്ട: അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ ഉണ്ടായ സംഭവത്തില്‍ 96,500 രൂപ നഷ്ടപരിഹാരം വിധിച്ച്...