പണം സ്വീകരിക്കുന്ന പോർട്ടൽ പണിമുടക്കി ; ഗതാഗത നിയമ ലംഘനത്തിന് പിഴയടക്കാൻ കഴിയാതെ വാഹന ഉടമകൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയൊടുക്കേണ്ട ‘ഇ- ചെലാൻ’ പോർട്ടൽ തകരാറിലായത് വാഹന ഉടമകളെ വലയ്ക്കുന്നു. കോടതിക്കു കൈമാറിയ കേസുകൾ പോലീസ്, മോട്ടോർവാഹനവകുപ്പ് ഓഫീസുകളിൽ തിരിച്ചെടുത്താണ് പിഴയൊടുക്കാൻ സൗകര്യമൊരുക്കുന്നത്. പോർട്ടൽ തകരാറിലായതുകാരണം ഇതിനു കഴിയുന്നില്ല. കോടതിക്ക് കൈമാറിയ കേസുകൾ തിരിച്ചെടുക്കാതെ ഓൺലൈനിൽ പിഴയടയ്ക്കാനാകില്ല. ഓണത്തിനു മുൻപ് ഫിറ്റ്നസ് തീർത്ത് വാഹനം നിരത്തിൽ ഇറക്കാൻ ശ്രമിച്ച ടാക്‌സി ഉടമകളും കുടുങ്ങിയിരിക്കുകയാണ്.

ഫിറ്റ്നസ് നടത്താതെ വാഹനം നിരത്തിലിറക്കാൻ കഴിയില്ല. ഇതോടെ ടാക്‌സിക്കാരുടെ വരുമാനം നിലച്ച മട്ടാണ്. ഇ-ചെലാൻ തകരാറിലായി മൂന്നു ദിവസം കഴിഞ്ഞിട്ടും സാങ്കേതികത്തകരാർ പരിഹരിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. വാഹനസംബന്ധമായ സേവനങ്ങൾക്കുള്ള ‘വാഹൻ’ സോഫ്റ്റ്‌വെയർ സ്ഥിരം തകരാറിലാകാറുണ്ടെങ്കിലും ഇ-ചെലാൻ ഏറക്കുറെ കൃത്യമായി പ്രവർത്തിക്കാറുണ്ട്. ഓരോ വാഹനത്തിന്റെയും പിഴ സംബന്ധമായ വിവരങ്ങൾ ഇതിൽ പരിശോധിക്കാനും കഴിയും. ഒരാഴ്ചമുൻപും സംവിധാനം നിലച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...