പുനരുദ്ധരിക്കാൻ നടപടിയില്ലാതെ കനാൽ പാലം

For full experience, Download our mobile application:
Get it on Google Play

പന്തളം തെക്കേക്കര : പുനരുദ്ധരിക്കാൻ നടപടിയില്ലാതെ കനാൽ പാലം.  ചെറിലയം 13–ാം വാർഡിൽ കഴിയയ്യത്തുപടി– ഉടയാൻ തെക്കേതിൽ പടി റോഡിലെ കനാലിന് കുറുകെയുള്ള പാലം ശോച്യാവസ്ഥയിലായിട്ടും ഇതുവരെ പുനരുദ്ധരിക്കാൻ നടപടിയായിട്ടില്ല. കല്ലട ഇറിഗേഷൻ പദ്ധതിയുടെ കനാലിന്‍റെ  കുറുകെയാണ് പാലം. പാലത്തിലൂടെ ജനസഞ്ചാരം ഇല്ലാതായിട്ട് മാസങ്ങളായിരിക്കുകയാണ്.

ചെറിയലം ഗവ. എൽപി സ്കൂൾ, അങ്കണവാടി, ദേവാലയങ്ങൾ എന്നിവിടങ്ങളിലേക്ക് പോകാനുള്ള എളുപ്പ വഴി കൂടിയാണിത്. പാലത്തിന്‍റെ  തകർച്ച പരിഹരിക്കാൻ പഞ്ചായത്തിന്‍റെയോ കല്ലട ഇറിഗേഷന്‍റെ ഭാഗത്ത് നിന്നോ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. പാലം ഏതു സമയത്തും നിലം പതിക്കാവുന്ന അവസ്ഥയിലാണ്. പാലത്തിന്‍റെ  പുനരുദ്ധാരണം എത്രയും വേഗം നടത്തണമെന്ന് കോൺഗ്രസ് ചെറുലയം വാർഡ് കമ്മിറ്റി ആവശ്യപ്പെട്ടു.

മണ്ഡലം കമ്മിറ്റി ട്രഷറർ അജി മുരുപ്പേൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് ചന്ദ്രകുമാരക്കുറുപ്പ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി ആർ. രാജേന്ദ്രകുമാർ, ജോർജ് പാപ്പൻ, സന്തോഷ് മന്നം നഗർ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....

ദക്ഷിണകൊറിയയുമായുള്ള സൈനികാഭ്യാസങ്ങളിൽ കുറവുവരുത്താൻ തീരുമാനിച്ച് അമേരിക്ക; നിർണായക പ്രഖ്യാപനവുമായി ട്രംപ്

0
വാഷിങ്ടൺ: ദക്ഷിണകൊറിയയുമായി ചേർന്നുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ അമേരിക്ക വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ്...

തണ്ണിത്തോട്ടിൽ പ്രിയദർശിനി ബസ്സ് തടഞ്ഞ സംഭവം ജനങ്ങളോടും സർക്കാരിനോടുമുള്ള വെല്ലുവിളി : പത്തനംതിട്ട ഡി.സി.സി

0
പത്തനംതിട്ട: കരിമാൻതോട് റൂട്ടിൽ ആന്റോ ആന്റണി എം.പി യുടെ അഭ്യർത്ഥന പ്രകാരം...

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...