പള്ളിക്കൽ : കണ്ഠാളസ്വാമി ക്ഷേത്രത്തിനുസമീപത്തുള്ള വീടുകളിൽ വെള്ളം കയറുന്നത് തടയാൻ തോടുകൾ വൃത്തിയാക്കി കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തോടുകളിലെ തടസ്സങ്ങൾ നീക്കുന്ന നടപടിയാണ് നടന്നത്. മഴ സമയത്തുണ്ടാകുന്ന വെള്ളക്കെട്ടിൽ അഞ്ചോളം കുടുംബങ്ങളാണ് വെള്ളക്കെട്ടിൽ വലയുന്നത്. മണ്ണും പാറകകളും തോടുകളിൽ കിടക്കുന്നതു കാരണം വെള്ളം കരകവിഞ്ഞൊഴുകിയതാണ് വീടുകളിലുണ്ടാകുന്ന വെള്ളക്കെട്ടിന് കാരണം. ബുധനാഴ്ചയും വ്യാഴാഴ്ചയും പെയ്ത ശക്തമായ മഴയിൽ പലവീടുകളിലും വെള്ളം കൂടുതലായി വീടിനുള്ളിലേക്ക് കയറി. പല വീടുകളിലേയും അടിത്തറവരെ ഇളകുന്ന സാഹചര്യമാണുള്ളത്.
ആറാട്ടുചിറ ഭാഗത്തു നിന്നുംവരുന്ന തോടും എതിർ വശത്തുകൂടി ഒഴുകുന്ന തോടുമാണ് വീട്ടുകാർക്ക് ദുരിതമുണ്ടാക്കുന്നത്. തോടിൻ്റെ അരിക് കെട്ടിൻ്റെ പണികൾ പൂർത്തിയാകാത്തതാണ് വെള്ളക്കെട്ടിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. പണിയുടെ ഭാഗമായി തോടിന്റെ അരിക് അശാസ്ത്രീയമായി വീതി കൂട്ടിയതും വെള്ളം കരയിലേക്ക് കയറുന്നതിന് ഇടയാക്കി. മഴക്കാലത്തിന് മുൻപ് തോടിന്റെ അരിക് കെട്ട് പൂർത്തിയാക്കുവാനും മഴക്കാലപൂർവ ശുചീകരണത്തിൽ പള്ളിക്കൽ ഗ്രാമപ്പഞ്ചായത്ത് പരാചയപ്പെട്ടതുമാണ് ഇത്തരം വെള്ളകെട്ടുകൾക്ക് കാരണമെന്നുമാണ് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് ആരോപിക്കുന്നത്.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























