പത്തനംതിട്ട കാനറ ബാങ്കിലെ പണംതട്ടിപ്പ് ; പ്രതിയുടെ ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കാനറ ബാങ്കില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത് ഒളിവില്‍ പോയ ജീവനക്കാരനായി പോലീസ് ലുക്ക്  ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പത്തനാപുരം സ്വദേശി വിജീഷ് വര്‍ഗീസാണ് തട്ടിപ്പ് നടത്തിയതെന്ന് കാണിച്ച് കാനറ ബാങ്ക് അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വിജീഷ് വര്‍ഗീസ് സംഭവശേഷം ഒളിവിലാണ്.

ബാങ്കില്‍ നിക്ഷേപമുള്ള ഉദ്യോഗസ്ഥരുടെ പാസ് വേര്‍ഡ് ദുരുപയോഗം ചെയ്താണ് തട്ടിപ്പ് നടത്തിയത്. ഒന്‍പത് ലക്ഷത്തി എഴുപത്തി അയ്യായിരം രൂപ തട്ടിപ്പ് നടന്നുവെന്നാണ് ബാങ്ക് നിലവില്‍ നല്‍കിയിരിക്കുന്ന പരാതി. കൂടുതല്‍ സാമ്പത്തിക തട്ടിപ്പിന്റെ വിവിരങ്ങള്‍ ബാങ്ക് പരിശോധിക്കുകയാണ്.

ബാങ്കിലെ ജീവനക്കാരന്റെ ഭാര്യയുടെ സ്ഥിര നിക്ഷേപ അക്കൌണ്ടിലെ പത്ത് ലക്ഷം രൂപ പിന്‍വലിച്ചത് കണ്ടെത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്. ഇതുമായി ബന്ധപ്പെട്ട് ക്ലര്‍ക്ക്  വിജീഷ് വര്‍ഗീസിനോട് ബ്രാഞ്ച് മാനേജര്‍ വിശദീകരണം ചോദിച്ചപ്പോള്‍ അബദ്ധം പറ്റിയതെന്നായിരുന്നു ഇയാളുടെ മറുപടി. എന്നാല്‍ സംശയം തോന്നിയ മാനേജര്‍ വിശദ പരിശോധന നടത്തിയപ്പോഴാണ് വിജീഷ് പല അക്കൌണ്ടുകളിലേക്ക് പണം മാറ്റിയെന്ന് കണ്ടെത്തിയത്. പ്രതിയുടെ ഭാര്യയുടേതടക്കം പല അക്കൌണ്ടുകളിലേക്കും പണം മാറ്റിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​’മരണം മുന്നിൽ കണ്ട നിമിഷങ്ങൾ’, ​’സഹോദരി തെറിച്ചുപോയി, മുഖത്ത് ചോര കണ്ടു’; ആകാശച്ചുഴിയിൽപ്പെട്ട വിമാനത്തിലെ...

0
ന്യൂഡൽഹി: "സഹോദരി സീറ്റിൽനിന്ന് തെറിച്ചുപോകുന്നത് ഞാൻ കണ്ടു, അമ്മയുടെ തല ഇടിച്ചു....

കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ് : ദൃക്‌സാക്ഷി കൂറുമാറി

0
കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ ദൃക്‌സാക്ഷി...

കാവേരി വിഷയം വഴിതിരിച്ചുവിടാനാണ് സർക്കാർ ഈ അറസ്റ്റ് ഉപയോഗിച്ചതെന്ന് എംകെ സ്റ്റാലിൻ

0
ചെന്നൈ: നടി തൃഷയ്‌ക്കെതിരായ ദ്വയാർഥ പരാമർശ കേസിൽ ഡിഎംകെ നേതാവും പ്രതിപക്ഷ...

ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയിൽ പ്രതികരണവുമായി കെ ബി ഗണേഷ് കുമാർ

0
കൊല്ലം: ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയിൽ പ്രതികരണവുമായി മുൻ...