മുല്ലപ്പള്ളിയുടെ മുറുമുറുപ്പ് വീണ്ടും ; മാണി സി കാപ്പനെ സ്വീകരിക്കുന്നത് നയങ്ങള്‍ പരിശോധിച്ച ശേഷം മാത്രമെന്ന് മുല്ലപ്പള്ളി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം:  നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് കോണ്‍ഗ്രസിന്റെ അവകാശമെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. 87 സീറ്റിന് മുകളില്‍ കോണ്‍ഗ്രസ് മത്സരിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു . മുന്നണി വിട്ട എല്‍ ജെ ഡിയുടെ സീറ്റുകള്‍ കോണ്‍ഗ്രസിന് അവകാശപ്പെട്ടതാണെന്നും സീറ്റുകളുടെ കാര്യത്തില്‍ യു ഡി എഫ് ഘടകകക്ഷികള്‍ക്ക് തര്‍ക്കമുണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം  പറഞ്ഞു.

മുസ്ലിം ലീഗ് യാഥാര്‍ഥ്യബോധമുള്ള പാര്‍ട്ടിയാണ്. കെ മുരളീധരനെ കോണ്‍ഗ്രസ് എവിടെയും ഒഴിവാക്കിയിട്ടില്ല. തീരുമാനങ്ങളെടുക്കുന്നത് രാഷ്ട്രീയ കാര്യ സമിതിയില്‍ ചര്‍ച്ച ചെയ്ത ശേഷം മാത്രമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

മാണി സി കാപ്പനെ സ്വീകരിക്കുന്നത് നയങ്ങള്‍ പരിശോധിച്ച ശേഷം മാത്രമെന്നും ഘടകകക്ഷി ആക്കുന്നതില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും മുല്ലപ്പള്ളി. എ ഐ സി സിയുടെ അനുമതി ഇതിന് വേണമെന്നും കാപ്പന്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കണമെന്നാണ് തന്റെ വ്യക്തിപരമായ ആഗ്രഹമെന്നും മുല്ലപ്പള്ളി പറഞ്ഞു.

അതേസമയം സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെത് അപകടകരമായ രാഷ്ട്രീയമെന്നും ന്യൂനപക്ഷങ്ങളെ വര്‍ഗീയമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നുവെന്നും എ വിജയരാഘവന് രാഷ്ട്രീയ ചരിത്രബോധമില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി .

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജില്ലയില്‍ 1.36 കോടിയുടെ കൃഷിനാശം; തകര്‍ന്നത് 117 റോഡുകള്‍

0
ഇടുക്കി: മഴക്കെടുതിയില്‍ വീടും സ്ഥലവും വാസയോഗ്യമല്ലാതായ കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ ഭൂമി കണ്ടെത്താന്‍...

ഫ്ളൈറ്റ് നേരത്തെ പോയി – യാത്ര മുടങ്ങി : എയർ ഇന്ത്യ എക്സ് പ്രസ്സ്...

0
തൃശൂർ : ഫ്ളൈറ്റ് നേരത്തെ പോയി യാത്ര മുടങ്ങിയതിനെതിരെ ഫയൽ ചെയ്ത...

യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം : മോതിരവയൽ സ്വദേശി അറസ്റ്റിൽ

0
റാന്നി : റാന്നി മോതിരവയൽ സ്വദേശിനിയായ യുവതിയെ ഫ്യൂസ് കാരിയർ കൊണ്ട്...

ദുരന്തബാധിതരെ ചേര്‍ത്തുപിടിച്ച് മുഖ്യമന്ത്രി : വ്യാപാരികള്‍ക്കുള്ള നഷ്ടപരിഹാരം പ്രത്യേകം പരിഗണിക്കും

0
പത്തനംതിട്ട : മഴക്കെടുതി മൂലം ജില്ലയിലുണ്ടായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കൃത്യമായി ഇടപെട്ട്...