സംവാദത്തിന്റെ അവസാന മിനിറ്റില്‍ പരിപാടി റദ്ദാക്കി ; റോഡില്‍ വെച്ച് പരിപാടി നടത്തി പ്രശാന്ത് ഭൂഷണ്‍

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : പരിപാടി തുടങ്ങാന്‍ 20 മിനിറ്റ് മാത്രം അവശേഷിക്കെ സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്റെ പരിപാടി റദ്ദാക്കി ഡല്‍ഹി യൂണിവേഴ്‌സിറ്റി നിയമവിഭാഗം. ഇന്ത്യന്‍ ഭരണഘടനയോടുള്ള വെല്ലുവിളി എന്ന വിഷയത്തില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കാനെത്തിയതായിരുന്നു പ്രശാന്ത് ഭൂഷണ്‍. വിദ്യാര്‍ത്ഥികളുടെ ‘അനിയന്ത്രിതമായ പെരുമാറ്റവും കോണ്‍ഫറന്‍സ് റൂമിന്റെ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാലുമാണ് പരിപാടി റദ്ദാക്കാന്‍ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. പരിപാടി റദ്ദാക്കാന്‍ സമ്മര്‍ദമുണ്ടായതാണ് നടപടിക്ക് പിന്നിലെന്ന് പ്രശാന്ത് ഭൂണ്‍ ആരോപിച്ചു.

ക്യാമ്പസിനകത്ത് പ്രവേശിക്കാനായില്ലെങ്കിലും പുറത്ത് റോഡില്‍ വെച്ച് പ്രശാന്ത് ഭൂഷണ്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. രാവിലെ 11 മണിക്കായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്. കോണ്‍ഫറന്‍സ് റൂമിന്റെ അറ്റകുറ്റ പണികള്‍ കാരണം പരിപാടി ഒഴിവാക്കുകയാണെന്ന് അറിയിച്ചെങ്കിലും മുറിയുടെ പുറത്തുവെച്ച് സംസാരിക്കാനും അധികൃതര്‍ അനുവദിച്ചില്ല.

‘ഞാന്‍ പുറത്ത് നിന്ന് സംസാരിക്കുമ്പോള്‍ ഒരു വിദ്യാര്‍ത്ഥികളും അസ്വസ്ഥരായില്ല. ഒരു വിദ്യാര്‍ത്ഥി പോലും പ്രസംഗത്തെ എതിര്‍ത്തില്ല. എന്നെ സംസാരിക്കാന്‍ അനുവദിക്കരുതെന്ന് യൂണിവേഴ്‌സിറ്റി അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നതായി വ്യക്തമായിരിക്കുന്നു. ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളോടാണ് സംവദിച്ചത്.’. പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററില്‍ കുറിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാസർകോട് 112 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

0
കാസർകോട്: കാസർകോട് ജില്ലയിൽ ഓപറേഷൻ തൂഫാന്റെ ഭാഗമായി മഞ്ചേശ്വരം പൊലീസ്...

അപ്രതീക്ഷിതമായ വൈദ്യുതി മുടക്കം : ജില്ലയില്‍ ഇലക്‌ട്രിക് ഉപകരണങ്ങള്‍ നശിക്കുന്നതായി പരാതി

0
പത്തനംതിട്ട : പ്രഖ്യാപിത വൈദ്യുതി മുടക്കത്തിന് പുറമേ പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളില്‍...

കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കും പാലാരിവട്ടം SHOയ്ക്കുമെതിരെ നടി അന്‍സിബ കോടതിയിൽ

0
കൊച്ചി: സിറ്റി പോലീസ് കമ്മീഷണര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നടി അന്‍സിബ...

കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ. വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി

0
കോഴിക്കോട്: വടകര പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ....