അ​ര്‍​ബു​ദ രോ​ഗിയുടെ വീ​ട്ടി​ലേ​ക്ക് കു​ടി​വെ​ള്ളം ന​ല്‍​കാ​മെ​ന്ന ഉറപ്പ് പാലിച്ചില്ല ; ജലഅതോറിറ്റിക്ക് മനുഷ്യാവകാശകമ്മീഷന്റെ വിമര്‍ശനം

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : അ​ര്‍​ബു​ദ രോ​ഗം ബാ​ധി​ച്ച വ്യ​ക്തി​യു​ടെ വീ​ട്ടി​ലേ​ക്ക് പു​തി​യ ലൈ​ന്‍ സ്ഥാ​പി​ച്ച്‌ കു​ടി​വെ​ള്ളം ന​ല്‍​കാ​മെ​ന്ന് ഒ​രു വ​ര്‍​ഷം മു​മ്പ് മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ന് ഉ​റ​പ്പു ന​ല്‍​കി​യ ജ​ല അ​തോ​റി​റ്റി ഇ​തു​വ​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​ത് ഖേ​ദ​ക​ര​വും മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​വു​മാ​ണെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ന്‍. ക​ട​വ​ന്ത്ര കെ.​പി വ​ള്ളോ​ന്‍ റോ​ഡി​ലെ ശ​ക്തി ലൈ​നി​ല്‍ കു​ടി​വെ​ള്ളം ഉ​റ​പ്പാ​ക്കു​മെ​ന്നാ​ണ് 2020 ഡി​സം​ബ​ര്‍ നാ​ലി​ന് ജ​ല അ​തോ​റി​റ്റി അ​സി.എ​ക്സി​ക്യൂ​ട്ടി​വ് എ​ന്‍​ജി​നീ​യ​ര്‍ ക​മീ​ഷ​ന് ഉ​റ​പ്പു ന​ല്‍​കി​യ​ത്. കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​മീ​ഷ​ന്‍ അ​ധ്യ​ക്ഷ​ന്‍ ജ​സ്റ്റി​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക് ജ​ല അ​തോ​റി​റ്റി​യെ വി​മ​ര്‍​ശി​ച്ച​ത്.

പ​രാ​തി​ക്കാ​ര​ന്‍ താ​മ​സി​ക്കു​ന്ന ശ​ക്തി ലൈ​നി​ല്‍ ജ​ല വി​ത​ര​ണം ചെ​യ്യു​ന്ന​ത് ത​മ്മ​നം പ​മ്പ് ഹൗ​സി​ല്‍ നി​ന്നാ​ണെ​ന്നും ശ​ക്തി ലൈ​ന്‍ ത​മ്മ​നം പ​മ്പ് ഹൗ​സി​ന്റെ ഏ​റ്റ​വും അ​വ​സാ​ന ഭാ​ഗ​മാ​ണെ​ന്നും ജ​ല അ​തോ​റി​റ്റി​യു​ടെ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. ഉ​പ​യോ​ഗം കൂ​ടു​ന്ന സ​മ​യ​ങ്ങ​ളി​ല്‍ ജ​ല ല​ഭ്യ​ത കു​റ​യും. പെ​രു​മാ​നൂ​ര്‍ പ​മ്പ് ഹൗ​സി​ല്‍​നി​ന്നും വ​രു​ന്ന പൈ​പ്പി​ല്‍​നി​ന്ന് പു​തി​യ ലൈ​ന്‍ ഇ​ട്ട് പ​രാ​തി പ​രി​ഹ​രി​ക്കാ​മെ​ന്നാ​യി​രു​ന്നു ഉ​റ​പ്പ്. റോ​ഡ് മു​റി​ക്കാ​നും അ​ത് പൂ​ര്‍​വ സ്ഥി​തി​യി​ലാ​ക്കാ​നും ആ​വ​ശ്യ​മാ​യ ഫ​ണ്ട് ന​ഗ​ര​സ​ഭ​യി​ല്‍ നി​ന്നും ക​ണ്ടെ​ത്താ​മെ​ന്നും ജ​ല അ​തോ​റി​റ്റി ക​മീ​ഷ​നെ അ​റി​യി​ച്ചി​രി​ക്കു​ന്നു. എ​ന്നാ​ല്‍, ഒ​ന്നും സം​ഭ​വി​ച്ചി​ല്ല. പ​രാ​തി​ക്കാ​ര‍ന്റെ വീ​ട്ടി​ല്‍ എ​ത്ര​യും വേ​ഗം ജ​ല ല​ഭ്യ​ത ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ക​മീ​ഷ​ന്‍ പ​ള്ളി​മു​ക്ക് സ​ബ് ഡി​വി​ഷ​ന്‍ അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

താമരശേരിയിൽ യുവതിയെ ക്രൂരമായി മർദിച്ച സംഭവം : ഭർത്താവിനെതിരെ കേസെടുത്തു

0
കോഴിക്കോട്: താമരശേരിയിൽ ഭാര്യയെ മർദിച്ച ഭർത്താവിനെതിരെ കേസെടുത്തു. താമരശേരി സ്വദേശി വിനീഷിനെതിരെ...

അന്താരാഷ്ട്ര ആണവ ഏജൻസിയുടെ പരിശോധനകളുമായി സഹകരിക്കാൻ ഇറാൻ തയ്യാറായി : ജെ.ഡി വാൻസ്

0
ജനീവ: യു എൻ,ആണവ നിരീക്ഷണ ഏജൻസിയായ ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി...

​ആദ്യ ബജറ്റിൽ തന്നെ ന്യൂനപക്ഷ വകുപ്പിനെ കൈവിട്ട് ബംഗാളിലെ ബിജെപി ഭരണകൂടം; വിഹിതം ഗണ്യമായി...

0
കൊല്‍ക്കത്ത: ഭരണം ലഭിച്ചതിനു പിന്നാലെയുള്ള ആദ്യ ബജറ്റില്‍ തന്നെ ന്യൂനപക്ഷകാര്യ-മദ്രസ വിദ്യാഭ്യാസ...