ഗാസയിൽ നിന്നുള്ള ആയിരം കാൻസർ രോ​ഗികൾക്ക് ചികിത്സ നൽകും ; യുഎഇ

For full experience, Download our mobile application:
Get it on Google Play

അബുദാബി : ഗാസയിൽ നിന്നുള്ള ആയിരം കാൻസർ രോ​ഗികൾക്ക് യുഎഇയിലെ ആശുപത്രികളിൽ ചികിൽസ നൽകും. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ ഇത് സംബന്ധിച്ച് നിർദ്ദേശം നൽകി. എല്ലാ പ്രായക്കാരെയും ചികിത്സയ്ക്ക് പരി​ഗണിക്കും. രോ​ഗികൾക്ക് ചികിത്സയും ആവശ്യമായ എല്ലാ ആരോഗ്യ പരിരക്ഷയും യുഎഇയിലെ ആശുപത്രികളിൽ ലഭ്യമാക്കുമെന്നും ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി. നേരത്തെ പരിക്കേറ്റ ആയിരം കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും വൈദ്യസഹായം നൽകുമെന്ന് യുഎഇ അറിയിച്ചിരുന്നു. ഇവരിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെട്ട ആദ്യസംഘം അബുദാബിയിലെത്തി. എല്ലാവരെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പൂർണസുഖം പ്രാപിക്കുന്നത് വരെ ഇവർക്ക് യുഎഇയിലെ ആശുപത്രികളിൽ ആരോ​ഗ്യസേവനങ്ങൾ ലഭ്യമാക്കും.

ഗാസയില്‍ നിന്നുള്ള 1,000 കുട്ടികള്‍ക്കും അമ്മമാര്‍ക്കും ചികിത്സ നല്‍കണമെന്നായിരുന്നു നേരത്തെ ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ ഉത്തരവിട്ടിരുന്നത്. ഗാസയില്‍ ഫീല്‍ഡ് ആശുപത്രികള്‍ സ്ഥാപിക്കുന്നതിനും യുഎഇ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. യുദ്ധം ആരംഭിച്ചത് മുതല്‍ ഗാസക്ക് യുഎഇ ഭരണകൂടം സഹായം ലഭ്യമാക്കുന്നുണ്ട്. ഗാസയ്ക്ക് സഹായവുമായി നിരവധി വിമാനങ്ങളാണ് ഇതിനകം യുഎഇയില്‍ നിന്ന് പറന്നത്. കൂടുതൽ സഹായങ്ങൾ രാജ്യത്ത് നിന്ന് എത്തിക്കാനുള്ള ശ്രമത്തിലാണ് യുഎഇ ഭരണകൂടം. ഗാസയ്ക്ക് വേണ്ടി അനുകമ്പ എന്ന പേരില്‍ നടക്കുന്ന ക്യാമ്പയിനിലൂടെയാണ് കൂടുതൽ സഹായങ്ങൾ രാജ്യത്തുനിന്ന് ലഭ്യമാക്കുന്നത്. കഴിഞ്ഞ ആഴ്ചയിൽ മരുന്നും അവശ്യ വസ്തുക്കളും ഉള്‍പ്പടെ 100 ടണ്‍ സാധനങ്ങള്‍ യുഎഇ നൽകിയിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കർഷക ഉൽപന്നങ്ങൾക്ക് വിപണി ; കോയിപ്രം ഫാർമർ പ്രൊഡ്യൂസർ കമ്പനി വിപണി തുറന്നു

0
റാന്നി: കോയിപ്രം ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ വിപണി ഉദ്ഘാടനം അഡ്വ....

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...