ഇന്ന് കർക്കടകം ഒന്ന് ; ഇനി രാമായണ പാരായണത്തിന്റെ നാളുകൾ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ഇന്ന് കർക്കടകം ഒന്ന്. രാമായണ പാരായണത്തിനും ഇന്ന് തുടക്കമാകും. വീടുകളിലും ക്ഷേത്രങ്ങളിലും രാമായണ പാരായണം നടക്കും. നാലമ്പല തീര്‍ഥാടനത്തിനും ഇന്ന് തുടക്കമാകും. കർക്കടകം പഞ്ഞ മാസമായിരുന്നു പണ്ട്. മഹാമാരിയുടെയും തിരിമുറിയാതെ പെയ്യുന്ന മഴയിലെ വിളനാശത്തിൻ്റെയും കാലം. അതിനെ മറികടക്കാൻ വിശ്വാസികള്‍ ഭക്തിയിൽ അഭയം തേടും. കർക്കിടകാരംഭത്തിന് ദിവസങ്ങൾക്കുമുൻപ് തന്നെ വീടും പരിസരവും വൃത്തിയാക്കും. കത്തിച്ചുവച്ച നിലവിളക്കിനു മുന്നിൽ ഒരു മാസം രാമായണ പാരായണം നടക്കും. ഐശ്വര്യം നൽകുന്ന ശ്രീ ഭഗവതിയെ വരവേൽക്കുന്ന ചടങ്ങും കർക്കിടക മാസത്തിലെ പ്രത്യേകതയാണ്. വീടിന്റെ ഉമ്മറത്ത് വാല്‍കിണ്ടിയും നിലവിളക്കും ദശപുഷ്പങ്ങളും ഒരുക്കി ശീബോധി വയ്ക്കും. ദുരിതമകറ്റാനും മനസിൽ നന്മകള്‍ നിറയാനും ഇതിലൂടെ കഴിയുമെന്നാണ് വിശ്വാസം. കര്‍ക്കടക മാസത്തില്‍ ദശരഥ പുത്രന്മാരുടെ ക്ഷേത്രങ്ങളില്‍ ഒരേ ദിവസം ദര്‍ശനം നടത്തുന്നത് പുണ്യമായാണു വിശ്വാസികള്‍ കരുതുന്നത്. തൃപ്രയാര്‍ ക്ഷേത്രത്തില്‍നിന്നാണ് നാലമ്പല തീര്‍ഥാടനം തുടങ്ങുക.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...