ഗാസയിൽ യുഎൻ സ്കൂളിന് നേരെ ഇസ്രയേൽ വെടിവയ്പ് ; കുട്ടികൾ അടക്കം 22 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

ഗാസ: മധ്യ ഗാസയിൽ ഞായറാഴ്ചയുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 22 പലസ്തീൻകാർ. യുഎന്നിന്റെ മേൽനോട്ടത്തിലുള്ള സ്കൂളിന് നേരെയാണ് ഞായറാഴ്ച ആക്രമണമുണ്ടായത്. ഇസ്രയേൽ ആക്രമണത്തിൽ കിടപ്പാടം നഷ്ടമായ നിരവധിപ്പേരായിരുന്നു ഇവിടെ ആശ്രയം തേടിയിരുന്നതെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ അഭയാർത്ഥി ക്യാംപിൽ ഒളിച്ചിരുന്ന ഹമാസ് അംഗങ്ങളെ ലക്ഷ്യമിട്ടുള്ളതായിരുന്നു ആക്രമണം എന്നായിരുന്നു ഇസ്രയേൽ സൈന്യത്തിന്റെ വാദം. എന്നാൽ ആയുധധാരികളായ ആരും തന്നെ അഭയാർത്ഥി ക്യാംപിലുണ്ടായിരുന്നില്ലെന്നാണ് ദൃക്സാക്ഷികൾ ബിബിസി അറബികിനോട് പ്രതികരിച്ചത്. കൊല്ലപ്പെട്ടവരിൽ കുട്ടികളും ഉൾപ്പെടുന്നതായാണ് അന്തർദേശീയ മാധ്യമങ്ങളിലെ റിപ്പോർട്ട്.

കഴിഞ്ഞ എട്ട് ദിവസങ്ങൾക്കിടെ സ്കൂളുകൾക്ക് നേരെയുണ്ടായ അഞ്ചാമത്തെ ആക്രമണമാണ് ഇതെന്നാണ് റിപ്പോർട്ട് വിശദമാക്കുന്നത്. തിങ്കളാഴ്ചയും മധ്യ ഗാസയിൽ വ്യോമാക്രമണം ഉണ്ടായതായാണ് പുറത്ത് വരുന്ന റിപ്പോർട്ട്. മഗ്ഹാസി അഭയാർത്ഥി ക്യാംപിന് നേരെയുണ്ടായ ആക്രമണത്തിൽ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. ബന്ദികളാക്കപ്പെട്ടവരെ വിട്ടയ്ക്കുന്നതടക്കമുള്ള വെടിനിർത്തൽ ചർച്ചകൾ നടക്കുന്നതിനിടെയാണ് ഇസ്രയേൽ ആക്രമണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...