പഞ്ചായത്ത് തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം ദലിതര്‍ എന്ന് ആരോപിച്ച്‌ ദലിത് യുവാക്കളെ മര്‍ദിച്ച സ്ഥാനാര്‍ഥി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പാറ്റ്‌ന : പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തന്‍റെ തോല്‍വിക്ക് കാരണം ദലിത് സമുദായമാണെന്ന് ആരോപിച്ച്‌ ദലിത് യുവാക്കളെ ക്രൂരമായി മര്‍ദിച്ച സ്ഥാനാര്‍ഥി അറസ്റ്റില്‍.ബല്‍വന്ത് സിംഗ് എന്നയാളാണ് അറസ്റ്റിലായത്. ബിഹാറിലെ ഔറംഗാബാദിലാണ് സംഭവം. വോട്ട് ചെയ്യാനായി പണം നല്‍കിയിട്ടും ഇവര്‍ വോട്ട് ചെയ്തില്ലെന്ന് ഇയാള്‍ ആരോപിക്കുന്നു. ഇയാള്‍ ഒരു യുവാവിനെ ക്രൂരമായി മര്‍ദിച്ച ശേഷം നിലത്ത് തുപ്പി തുപ്പല്‍ നക്കിയെടുപ്പിക്കുന്നതിന്റെയും, യുവാക്കളെ അസഭ്യം പറഞ്ഞ് ചെവിക്കു പിടിക്കുന്നന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.

എന്നാല്‍ യുവാക്കള്‍ മദ്യപിച്ച്‌ ബഹളമുണ്ടാക്കിയെന്നാണ് ബല്‍വിന്തിന്റെ ആരോപണം. വീഡിയോ വൈറലായതിന് പിന്നാലെ ജില്ലാ പോലീസ് ​സൂപ്രണ്ട്​ കാന്തേഷ്​ കുമാര്‍ മിശ്രയുടെ നിര്‍ദേശത്തെ തുടര്‍ന്ന്​ പോലീസ് ​ഇയാളെ അറസ്റ് ചെയ്യുകയായിരുന്നു. സംഭവം അന്വേഷിച്ച്‌ തുടര്‍​ നടപടികള്‍ സ്വീകരിക്കുമെന്ന്​​ പോലീസ് സൂപ്രണ്ട് പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്ത്രീത്വത്തെ അപമാനിക്കുന്നതിനെ ഏത് തുലാസിലാണ് നിങ്ങള്‍ അളക്കുന്നത് ; പോലീസിനെതിരെ അന്‍സിബ

0
കൊച്ചി: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും മുഖ്യമന്ത്രി വി.ഡി സതീശനെയും ടാഗ് ചെയ്ത്...

‘യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മന്ത്രിയായത് തൃശൂർ ഡി.സി.സി അറിഞ്ഞിട്ടില്ല’ ; തൃശൂർ ഡി.സി.സിക്കെതിരെ പരിഹാസം

0
തൃശൂര്‍: മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ഒ ജെ ജനീഷിനെ...

ചികിത്സ വൈകിയതിനെ തുടർന്ന് രോഗി മരിച്ച സംഭവം ; റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി,...

0
തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന...

ചികിത്സാ പിഴവ് ആരോപണം ; ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ കേസ്

0
കണ്ണൂര്‍: പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിക്കെതിരായ ചികിത്സാ പിഴവ് പരാതിയില്‍ ഡോക്ടര്‍ക്കെതിരെ...