ശബരിമല കരിമല പാത മകരവിളക്കിന് മുമ്പ് തുറന്നേക്കും ; തീര്‍ത്ഥാടക എണ്ണമുയർത്തുന്നതും പരിഗണനയിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമല തീര്‍ത്ഥാടകര്‍ക്ക് വേണ്ടി പരമ്പരാഗത കരിമല പാത തുറക്കുന്നതിന് നടപടി തുടങ്ങി. മകരവിളക്ക് ഉത്സവത്തിനോട് അനുബന്ധിച്ച് കരിമല പാത തുറക്കാനാണ് നീക്കം. ശബരിമല തീര്‍ത്ഥാടകരുടെ എണ്ണം കൂട്ടുന്നതും സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ട്. ഏരുമേലിയില്‍ പേട്ട തുള്ളി പരമ്പരാഗത കാനന പാതയായ കരിമല വഴിയുള്ള ശബരിമല ദര്‍ശനം കഴിഞ്ഞ തീര്‍ത്ഥാടന കാലം മുതല്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. കൊവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിലാണ് കരിമല പാത തുറക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത്. നാല്‍പ്പത് കിലോമിറ്റര്‍ നീളുന്ന പരമ്പരാഗത കാനനപാത തെളിക്കുന്നതിന്‍റെ ഭാഗമായി വനംവകുപ്പും റവന്യൂ വകുപ്പും ചേര്‍ന്ന് നടപടി ആരംഭിച്ചു.

ശബരിമല തീര്‍ത്ഥാടകരുടെ ഏണ്ണം ദിനംപ്രതി 60,000 ഉയര്‍ത്തുന്നതും സര്‍ക്കാരിന്‍റെ പരിഗണനയില്‍ ഉണ്ട്. തീര്‍ത്ഥാടകരുടെ ഏണ്ണം കൂടാന്‍ തുടങ്ങിയതോടെ നിലക്കലില്‍ കൗണ്ടറുകളുടെ ഏണ്ണം കൂട്ടി. നേരിട്ടുള്ള നെയ്യഭിഷേകത്തിന് ഉടന്‍ അനുമതി കിട്ടുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോര്‍ഡ് അധികൃതര്‍. നീലിമല പാത തുറന്നതോടെ സന്നിധാനത്ത് തീര്‍ത്ഥാടകരുടെ ഏണ്ണം കൂടി. ഇതുവരെ ആറ് ലക്ഷത്തി അന്‍പത്തിരണ്ടായിരം പേര്‍ സന്നിധാനത്ത് ദര്‍ശനം നടത്തി. വരുമാനം നാല്‍പത് കോടി കഴിഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതി ; സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു

0
ന്യൂഡല്‍ഹി: വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതിയില്‍ സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു. ബിജെപി...

വൈസ് ചാൻസലർക്ക് ശവമഞ്ചം : ഇത്തരം പ്രവണതകൾ അനുവദിക്കാൻ കഴിയില്ല, കർശന നടപടിയുണ്ടാകും...

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ വൈസ് ചാൻസലർക്കെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

ദേശീയപാതയോരത്തെ ദൂരപരിധി : അവകാശ സംരക്ഷണത്തിന് സുപ്രീം കോടതിയെ സമീപിച്ച് ചാവക്കാട് സ്വദേശിനി

0
ന്യൂഡൽഹി : ദേശീയപാതയോര അപകടങ്ങൾക്ക് പരിഹാരം കാണുന്നതിനായി നിർമാണങ്ങൾക്ക് സുപ്രീംകോടതി പുറപ്പെടുവിച്ച...