എറണാകുളം : എറണാകുളത്ത് സ്ഥാനാർഥിക്ക് കുത്തേറ്റു. ചേന്ദമംഗലം പഞ്ചായത്ത് അംഗവും തദ്ദേശ തിരഞ്ഞെടുപ്പിൽ 10-ാം വാർഡിലെ സ്വതന്ത്ര സ്ഥാനാർഥിയുമായ ഫസൽ റഹ്‌മാനാണ് കുത്തേറ്റത്. പ്രതിയായ വടക്കേക്കര സ്വദേശി മനോജ് വലിയപുരയ്ക്കലിനെ പോലീസ് അറസ്‌റ്റ് ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് 12.30ന് ചേന്ദമംഗലം പഞ്ചായത്തിലായിരുന്നു സംഭവം. ഇരുവരും തമ്മിൽ വ്യവസായവുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് അക്രമണത്തിന് കാരണം. പഞ്ചായത്ത് സെക്രട്ടറിയെ കാണാൻ എത്തിയ ഫസലിനെ പിന്തുടർന്നെത്തിയ മനോജ് കൈയിലുണ്ടായിരുന്ന കത്തി കൊണ്ട് കുത്തിപരുക്കേൽപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഫസലിനെതിരെ ആരോപണം ഉന്നയിച്ച് മനോജ് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതിനുശേഷം ഇരുവരും തമ്മിൽ തര്‍ക്കമുണ്ടായിരുന്നു. ഫസലിന്‍റെ പുറത്താണ് മനോജ് മൂന്നുതവണ കുത്തിയത്. സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ആയിരുന്ന ഫസൽ കഴിഞ്ഞ ഭരണ സമിതിയിൽ പഞ്ചായത്ത് അംഗമായിരുന്നു. സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് സ്വതന്ത്രനായി മത്സരിക്കുകയായിരുന്നു ഫസൽ.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























