ഉധംപുർ ജില്ലയിൽ തീവ്രവാദികൾക്കയി സംയുക്തസേന തിരച്ചിൽ തുടരുന്നു

For full experience, Download our mobile application:
Get it on Google Play

ജമ്മു : ഉധംപുർ ജില്ലയിൽ രാ​ത്രിയിൽ ഭക്ഷണം ആവശ്യപ്പെട്ട മൂന്ന് തീവ്രവാദികൾക്കയി സംയുക്തസേന തിരച്ചിൽ തുടരുന്നു. ബസന്ത്ഗഢിന്റെ മുകൾ ഭാഗത്ത് താമസിക്കുന്ന ബേക്കർവാൾ കുടുംബത്തിന്റെ വാതിലിൽ മുട്ടി ഭക്ഷണം ആവശ്യപ്പെടുകയായിരുന്നു. ബസന്ത്ഗഢിന്റെ ഉയർന്ന പ്രദേശങ്ങളിലെ ഒറ്റപ്പെട്ട വാസസ്ഥലമായ ചിംഗ്ല-ബലോത്ത ഗ്രാമത്തിലാണ് സംഭവം. വീട്ടുടമസ്ഥൻ പരിഭ്രാന്തരായി ഓടി രക്ഷപ്പെട്ടതായും ഉടൻ പോലീസിനെ അറിയിച്ചതായും സുരക്ഷ സേന പ്രദേശത്തേക്കെത്തിയതായും ഉദ്യോഗസ്ഥർ പറഞ്ഞു.സൈന്യവും ജമ്മു-കശ്മീർ പോലീസും സി.ആർ.പി.എഫും സംയുക്തമായി തിരച്ചിൽ ആരംഭിച്ചു. സംശയിക്കപ്പെടുന്നവരെ അവസാനമായി കണ്ട ഇടതൂർന്ന വനങ്ങളിലും ദുർഘടമായ ഭൂപ്രദേശങ്ങളിലും തിരച്ചിൽ നടക്കുന്നുണ്ട്.

വനമേഖലയിൽ തീവ്രവാദികളുടെ നീക്കത്തെക്കുറിച്ച് റിപ്പോർട്ടുണ്ടെങ്കിലും ഒന്നും കണ്ടെത്തിയിട്ടില്ല, ഉദ്യോഗസ്ഥർ പറഞ്ഞു. ചിഗ്ല-ബലോത്ത പ്രദേശത്ത് സംശയാസ്പദമായ നീക്കമുണ്ടെന്ന വിവരത്തെത്തുടർന്ന് വെള്ളിയാഴ്ച തിരച്ചിൽ ആരംഭിച്ചതെങ്കിലും ബക്കർവാൾ കുടുംബത്തിന്റെ വിവരണത്തിൽ സംശയിക്കപ്പെടുന്നവരുടെ നേരിട്ടുള്ള സാന്നിധ്യം സ്ഥിരീകരിച്ചതിനെത്തുടർന്ന് അവർക്കായി തിരച്ചിൽ ഊർജിതമാക്കി. കത് വ സെക്ടറിലെ അന്താരാഷ്ട്ര അതിർത്തി കടന്ന് പാകിസ്താൻ തീവ്രവാദികൾ പലപ്പോഴും നുഴഞ്ഞുകയറുകയാണ്. സമീപ വർഷങ്ങളിൽ ഈ പ്രദേശം നിരവധി ഏറ്റുമുട്ടലുകൾക്കും ഒളിത്താവളങ്ങൾ തകർക്കുന്നതിനും തീവ്രവാദവുമായി ബന്ധപ്പെട്ട സംഭവങ്ങൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്, ഇത് ജമ്മു ഡിവിഷനിലെ ഏറ്റവും സൂക്ഷ്മമായി നിരീക്ഷിക്കുന്ന വനപാതകളിലൊന്നാണ്. കത് വ സെക്ടറിലെ അന്താരാഷ്ട്ര അതിർത്തി കടന്ന് പാകിസ്താൻ തീവ്രവാദികൾ ഉപയോഗിച്ചിരുന്ന പാതയിലാണ് ബസന്ത്ഗഡ് സ്ഥിതി ചെയ്യുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എന്‍സിഇആര്‍ടി പാഠപുസ്തക സമിതി പുനഃസംഘടിപ്പിച്ചു ; സമിതിയിൽ എബിവിപി മുന്‍ ദേശിയ സെക്രട്ടറി ഉൾപ്പെടെയുള്ളവർ

0
ഡല്‍ഹി : എന്‍സിഇആര്‍ടി പാഠപുസ്തക സമിതി പുനഃസംഘടിപ്പിച്ചു. സമിതിയിലെ 20 അംഗങ്ങളില്‍...

അമ്മയെ ഓടുന്ന തീവണ്ടിക്ക് മുന്നിൽ തള്ളിയിട്ടു കൊന്നു ; മകൻ അറസ്റ്റിൽ

0
ചെന്നൈ : പരിചരിക്കാൻ സമയമില്ലാത്തതിനെത്തുടർന്ന് വൃദ്ധയായ അമ്മയെ മകൻ ഓടുന്ന തീവണ്ടിക്കു...

കരുവാറ്റ കൊലപാതകം : കൗമാരക്കാരായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് ; ജുവനൈൽ ജസ്റ്റിസ്...

0
ആലപ്പുഴ: കരുവാറ്റയിലെ കൗമാരക്കാർ പ്രതികളായ കൊലക്കേസിൽ തുടർ നടപടികൾ ശക്തമാക്കി അന്വേഷണ...

മലയാള സർവകലാശാലയിലെ ജാതി അധിക്ഷേപ പരാതി : ജുഡീഷ്യൽ അന്വേഷണം നടത്തും ; ഡോ....

0
തിരൂർ : മലയാള സർവകലാശാലയിൽ ഗവേഷക വിദ്യാർഥിയായ അനഘ ശശിക്ക് സർവകലാശാലയിൽ...