തൃശ്ശൂര്‍: തൃശ്ശൂരില്‍ കഞ്ചാവ് വേട്ട തുടരുന്നു. ജില്ലയില്‍ ഇന്ന് 20 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയിലായി. ദേശീയപാത മണ്ണുത്തിയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഷാഡോ പോലീസാണ് ഇവരെ പിടികൂടിയത്.
സംഭവുമായി ബനധപ്പെട്ട് എറണാകുളം സ്വദേശി ശുഹൈല്‍, മാള സ്വദേശി ഷാജി എന്നിവരെയാണ് പിടികൂടിയത്. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് കഞ്ചാവ് വിതരണം ചെയ്യാന്‍ എത്തിയതായിരുന്നു ഇവര്‍.