സിനിമ മേക്കപ്പ് മാനടക്കം രണ്ടുപേരെ പത്ത് കിലോ കഞ്ചാവുമായി കൊച്ചിയിലെ ഫ്ലാറ്റില്‍ നിന്ന് അറസ്റ്റു ചെയ്തു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സിനിമ മേക്കപ്പ് മാനെന്നവകാശപ്പെട്ട യുവാവടക്കം രണ്ടുപേരെ പത്ത് കിലോ കഞ്ചാവുമായി കൊച്ചിയിലെ ഫ്ലാറ്റില്‍ നിന്ന് പോലീസ് അറസ്റ്റു ചെയ്തു. തലശ്ശേരി സ്വദേശി പനങ്ങാട്ടുകുന്നേല്‍ റഹീസ്, മരട് മറുതുരുത്തില്‍ അഖിലേഷ് എന്നിവരെയാണ്  പിടികൂടിയത്.

തമ്മനം വൈലാശ്ശേരി റോഡിലുള്ള ഫ്ലാറ്റിലായിരുന്നു കഞ്ചാവ് കച്ചവടം. ഇവിടം കേന്ദ്രീകരിച്ച്‌ കഞ്ചാവ് കച്ചവടം നടക്കുന്നതായി ലഭിച്ച വിവരത്തെ തുടര്‍ന്നാണ് പോലീസ് പരിശോധന നടത്തിയത്. മുറിയില്‍ ഈ സമയം പത്തു കിലോ കഞ്ചാവ് ഉണ്ടായിരുന്നു. റെയ്ഡിനിടെ രണ്ടു കിലോ കഞ്ചാവ് വാങ്ങാനാണ് അഖിലേഷ് എത്തിയത്.

കോയമ്പത്തൂര്‍ സ്വദേശി മഹേഷ് എന്നയാളാണ് കഞ്ചാവ് കൈമാറിയതെന്നാണ് റഹീസ് മൊഴി നല്‍കിയിരിക്കുന്നത്. ഇയാള്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. സിനിമാ മേഖലയിലുള്ളവര്‍ക്കും റഹീസ് കഞ്ചാവ് വില്‍പ്പന നടത്തിയതായാണ് പോലീസ് സംശയിക്കുന്നത്. റഹീസ് സിനിമാ രംഗത്ത് മേക്കപ്പ് മാനാണെന്നാണ് പോലീസിനോട് പറഞ്ഞത്. ഇക്കാര്യം ശരിയാണോയെന്ന് പോലീസ് പരിശോധിച്ചു വരുന്നു. അഖിലേഷ് മുമ്പ് സ്വിഗ്ഗിയില്‍ ജോലി നോക്കിയിരുന്നു. കോയമ്പത്തൂരില്‍ നിന്നും കാറിലാണ് റഹീസ് കഞ്ചാവ് കൊണ്ടുവന്നത്. കഞ്ചാവ് കടത്തന്‍ ഉപയോഗിച്ചിരുന്ന രണ്ടു വാഹനങ്ങളും പോലീസ് കസ്റ്റഡിയില്‍ എടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...