പൊതുവാഹനങ്ങളിൽ ജനുവരി ഒന്നുമുതൽ ജിപിഎസ് നിർബന്ധം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പൊതുവാഹനങ്ങളിൽ ജനുവരി ഒന്നുമുതൽ ജിപിഎസ് നിർബന്ധം. കരുനാഗപ്പള്ളിയിലെ പൗരാവകാശ സംരക്ഷണ കൗൺസിലും മറ്റുചിലരും  സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജികളിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാർ, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെതാണ്‌ ഉത്തരവ്‌.

കേന്ദ്ര മോട്ടോർ വാഹന നിയമവ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന മോട്ടോർ വാഹന നിയമത്തിൽ ജിപിഎസ് നിർബന്ധമാക്കി വ്യവസ്ഥ ചെയ്തെങ്കിലും നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജികൾ. സംസ്ഥാനത്ത് സ്കൾ ബസുകളില്‍ ജിപിഎസ് ഘടിപ്പിച്ചതായും ചരക്കുവാഹനങ്ങൾക്ക് ഡിസംബർ 31 വരെ സാവകാശം നൽകിയതായും സർക്കാർ അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയും കോവിഡ് 19 മൂലമുള്ള വരുമാനക്കുറവും കെഎസ്ആർടിസി ചൂണ്ടിക്കാട്ടി. 6,200 ബസുകൾക്ക് ജിപിഎസ് വാങ്ങുന്നതിന്‌ നടപടിയായതായും കെഎസ്ആർടിസി വിശദീകരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....