Wednesday, May 1, 2024 3:19 am

തിരുവനന്തപുരം വിമാനത്താവളം ; കേരളം സുപ്രീംകോടതിയിൽ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള നടത്തിപ്പ്‌ അദാനി ഗ്രൂപ്പിന് കൈമാറുന്നത്‌ ചോദ്യം ചെയ്ത്‌ നൽകിയ ഹർജി തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെ കേരളം സുപ്രീം കോടതിയിൽ. ഒക്ടോബറിൽ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവും തുടർനടപടികളും സുപ്രീംകോടതി അന്തിമതീരുമാനം എടുക്കുംവരെ സ്‌റ്റേ ചെയ്യണമെന്ന് സംസ്ഥാന‌ സർക്കാർ ആവശ്യപ്പെട്ടു.

വിമാനത്താവളം സ്വകാര്യവൽക്കരിക്കില്ലെന്ന്‌ വ്യോമമന്ത്രാലയം സംസ്ഥാന സർക്കാരിന്‌ ഉറപ്പ്‌ നൽകിയതാണ്‌‌. സംസ്ഥാന സർക്കാരിനും സാമ്പത്തിക സ്ഥാപനങ്ങൾക്കും പങ്കാളിത്തമുള്ള സ്‌പെഷ്യൽ പർപ്പസ്‌ വെഹിക്കിൾ രൂപീകരിക്കാമെന്നും സർക്കാർ കൈമാറുന്ന ഭൂമിയുടെ വില ഓഹരിയായി കണക്കാക്കാമെന്നും മന്ത്രാലയം വാഗ്‌ദാനം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാർ 2005ൽ 27 ഏക്കർ ഭൂമി എയർപോർട്ട്‌ അതോറിറ്റിക്ക്‌ കൈമാറി.

എന്നാൽ വ്യോമമന്ത്രാലയം ധാരണ ലംഘിച്ചെന്ന്‌ സർക്കാർ വിശദീകരിച്ചു. വിമാനത്താവള നടത്തിപ്പിൽ മുൻപരിചയം വേണമെന്നത്‌ ഒഴിവാക്കി അദാനിക്ക്‌‌ വിമാനത്താവളം കൈമാറിയ നടപടി 1994ലെ എയർപോർട്ട്‌ അതോറിറ്റി ആക്ടിന്റെ ലംഘനമാണെന്നും‌ ഹർജിയിൽ പറയുന്നു. എയർപോർട്ട്‌ അതോറിറ്റി ആക്ട്‌ 12–-ാം വകുപ്പ്‌ അനുസരിച്ച്‌ വിമാനത്താവളം പാട്ടത്തിന്‌ നൽകുന്നത്‌ പൊതുതാൽപ്പര്യത്തിനും നല്ല നടത്തിപ്പ്‌ ലക്ഷ്യമിട്ടുമാകണം. എയർപോർട്ട്‌ അതോറിറ്റി ഈ വ്യവസ്ഥ പാലിച്ചിട്ടില്ല.

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുള്ള വരുമാനം മറ്റ്‌ വിമാനത്താവളങ്ങൾക്കായി‌ ചെലവിടുന്നത്‌ ഫെഡറൽ തത്വങ്ങളുടെ ലംഘനമാണ്‌. ലേലനടപടി ശരിയായ രീതിയിലല്ല നടന്നതെന്ന വാദം സർക്കാർ ആവർത്തിച്ചു. ‘റൈറ്റ്‌ ഓഫ്‌ ഫസ്റ്റ്‌ റെഫ്യൂസൽ’ എന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രസർക്കാർ അംഗീകരിച്ചെങ്കിലും അതിന്‌ പരിധി ഏർപ്പെടുത്തി. സർക്കാരിനെ ഒഴിവാക്കി അദാനിയെ സഹായിക്കാനായിരുന്നു നടപടിയെന്നും സർക്കാർ പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കടുത്ത വേനലിലും ജോലി ചെയ്യുന്ന ജീവനക്കാരെ ശത്രുവായി കാണരുതെന്ന് കെഎസ്ഇബി

0
തിരുവനന്തപുരം: കടുത്ത വേനലിലും ഏറെ പ്രതിസന്ധികൾക്കിടയിലും ജോലി ചെയ്യുന്ന കെഎസ്ഇബി ജീവനക്കാരെ...

ഉന്നതര്‍ക്ക് വഴങ്ങാൻ വിദ്യാര്‍ത്ഥിനികളെ പ്രേരിപ്പിച്ച കേസിൽ വനിത പ്രൊഫസര്‍ക്ക് 10 വര്‍ഷം തടവ്

0
ചെന്നൈ: തമിഴ്നാട്ടില്‍ വനിത പ്രൊഫസര്‍ക്ക് പത്തു വര്‍ഷം തടവ് ശിക്ഷ വിധിച്ച്...

അയവാസിയായ യുവാവിൻ്റെ മുഖത്ത് ആസിഡ് ഒഴിച്ച് ആക്രമണം ; പ്രതിക്ക് 10 വർഷം...

0
മണകുന്നം :അയവാസിയായ യുവാവിൻ്റെ മുഖത്ത് ആസിഡ് ഒഴിച്ച് ഇടത് കണ്ണിൻ്റെ...

ദിവസം 100 ലിറ്റർ വരെ വെള്ളം, തൈലേറിയാസിസ്, ബബീസിയോസിസ് രോഗസാധ്യത ; വേനലിൽ പശുക്കൾ...

0
തിരുവനന്തപുരം: വേനല്‍ കടുക്കുന്ന സാഹചര്യത്തില്‍ ക്ഷീര കര്‍ഷകര്‍ക്കായി ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച്...