10 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി മൂ​ന്നു പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം : 10 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി മൂ​ന്നു പേ​രെ കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സും ജി​ല്ലാ പോ​ലീ​സ് ചീ​ഫി​ന്‍റെ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡ് അം​ഗ​ങ്ങ​ളും ചേ​ര്‍​ന്നു പി​ടി​കൂ​ടി. നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ കോ​ട്ട​യം സ്വ​ദേ​ശി ബാ​ദു​ഷ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തെ​യാ​ണ് ഇ​ന്നു രാ​വി​ലെ 9.30നു റെ​യി​വേ സ്റ്റേ​ഷ​നു മു​ന്നി​ല്‍നി​ന്നു പി​ടി​കൂ​ടി​യ​ത്. ട്രെ​യി​നി​ല്‍ വ​ന്‍ തോ​തി​ല്‍ ക​ഞ്ചാ​വ് എ​ത്തു​ന്ന​താ​യി പോ​ലീ​സി​നു ര​ഹ​സ്യ വി​വ​രം ല​ഭി​ച്ചി​രു​ന്നു.

ഇ​തോ​ടെ ദി​വ​സ​ങ്ങ​ളാ​യി ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡ് അം​ഗ​ങ്ങ​ളും ഈ​സ്റ്റ് പോ​ലീ​സും മ​ഫ്തി​യി​ല്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്തു നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. മൂ​ന്നം​ഗ സം​ഘം ന​ട​ന്നു വ​രു​ന്ന​തു ക​ണ്ടു സം​ശ​യം തോ​ന്നി​യ പോ​ലീ​സ് സം​ഘം ഇ​വ​രെ ത​ട​ഞ്ഞു നി​ര്‍​ത്തി ചോ​ദ്യംചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ പ​ക്ക​ലു​ണ്ടാ​യി​രു​ന്ന നാ​ലു പൊ​തി​ക​ളാ​യി​ലാ​യി​ട്ടാ​യി​രു​ന്നു ക​ഞ്ചാ​വ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ക​ഞ്ചാ​വ് ഗ​ന്ധം പോ​ലും പു​റ​ത്തു​വ​രാ​ത്ത രീ​തി​യി​ല്‍ നി​ര​വ​ധി കൂ​ടു​ക​ളി​ല്‍ പൊ​തി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു ക​ഞ്ചാ​വ്.

ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​ക​ളെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. ജി​ല്ലാ പോ​ലീ​സ് ചീ​ഫി​ന്‍റെ നി​ര്‍​ദേ​ശാ​നു​സ​ര​ണം ഈ​സ്റ്റ് എ​സ്.എ​ച്ച്‌.ഒ റി​ജോ പി. ജോ​സ​ഫി​ന്‍റെ നേതൃത്വത്തിലാണ് ക​ഞ്ചാ​വും പ്ര​തി​ക​ളെ​യും പി​ടി​കൂ​ടി​യ​ത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചിക്കൻ ചില്ലിക്കൊപ്പമുള്ള നാരങ്ങയിൽ നീര് കുറഞ്ഞുപോയെന്ന് ആരോപിച്ച് തർക്കം : ഹോട്ടലുടമയുടെ പല്ലടിച്ച് കൊഴിച്ചു

0
വടക്കാഞ്ചേരി: ചിക്കൻ ചില്ലിക്കൊപ്പമുള്ള നാരങ്ങയിൽ നീര് കുറഞ്ഞുപോയെന്ന് ആരോപിച്ച് യുവാക്കളുടെ മർദ്ദനം....

ഗൾഫ് കനത്ത ഭീതിയിൽ ; കുവൈത്തിൽ ആക്രമണവുമായി ഇറാൻ

0
കുവൈത്ത് സിറ്റി: വ്യോമാതിർത്തിയിലേക്ക് അതിക്രമിച്ചു കയറിയ ശത്രുക്കളുടെ മിസൈലുകളെ സൈന്യം നിലവിൽ...

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...