കാറിന്റെ ഡോർ പാനലിൽ കഞ്ചാവ് ; ദമ്പതികളടക്കം നാല് പേർ അറസ്റ്റിലായി

For full experience, Download our mobile application:
Get it on Google Play

ചവറ : വിശാഖപട്ടണത്തു നിന്നു കാറിൽ കൊല്ലം നഗരത്തിലേക്കു കൊണ്ടുവന്ന 24 കിലോഗ്രാം കഞ്ചാവ് പോലീസ് പിടികൂടി. ദമ്പതികളടക്കം 4 പേർ അറസ്റ്റിലായി. ദേശീയപാതയില്‍ നീണ്ടകര ചീലാന്തി ജംക്‌ഷനു സമീപത്ത് നിന്ന് ഇന്നലെ പുലര്‍ച്ചെയാണു കൊല്ലം സിറ്റി ഡാന്‍സാഫും ചവറ പോലീസും സ്പെഷല്‍ ബ്രാഞ്ചും അടങ്ങുന്ന സംഘം ഇവരെ പിടികൂടിയത്.

ആറ്റിങ്ങല്‍ കിഴുവില്ലം പറയത്ത് കോണം പടിഞ്ഞാറ്റു വിള പുത്തന്‍വീട്ടില്‍ വിഷ്ണു (27), ഭാര്യ സൂര്യ (25), കൊല്ലം തൃക്കരുവ സികെപി ജംക്‌ഷനു സമീപം സരിതാ ഭവനില്‍ അഭയ് സാബു (21), കൊല്ലം കടപ്പാക്കട ശാസ്ത്രി നഗര്‍ ഇടയിലഴികം പുരയിടത്തില്‍ വാടകയ്ക്ക് താമസിക്കുന്ന ഉണ്ണിക്കൃഷ്ണന്‍ (27) എന്നിവരാണ് അറസ്റ്റിലായത്.

തിരുപ്പതിയില്‍ ക്ഷേത്ര ദര്‍ശനം നടത്തി മടങ്ങുന്നുവെന്ന വ്യാജേന സംഘം സഞ്ചരിച്ച കാറില്‍ നടത്തിയ പരിശോധനയിലാണു കഞ്ചാവ് കണ്ടെടുത്തത്. ഉണ്ണിക്കൃഷ്ണന്‍ ഒഴികെയുള്ളവരാണ് കാറിലുണ്ടായിരുന്നത്. ഇവര്‍ നല്‍കിയ സൂചനയെത്തുടര്‍ന്നാണ് ഇയാളും പിടിയിലായത്. കാറിന്റെ എല്ലാ ഡോര്‍ പാനലുകളും ഇളക്കി നോക്കിയപ്പോഴാണ് പൊതികളിലാക്കി കഞ്ചാവ് സൂക്ഷിച്ചിരിക്കുന്നതു കണ്ടെത്തിയത്.

സംഭവസമയം സൂര്യയുടെ രണ്ടു വയസ്സുള്ള കുട്ടിയും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. പിടിയിലായ യുവാക്കള്‍ക്ക് കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിവിധ സ്റ്റേഷനുകളില്‍ കേസുകളുണ്ട് . കൊല്ലം എസിപി ജി.ഡി.വിജയകുമാര്‍, ചവറ പോലീസ് ഇന്‍സ്പെക്ടര്‍ എ.നിസാമുദ്ദീന്‍, കണ്ണനല്ലൂര്‍ ഇന്‍സ്പെക്ടര്‍ യു.പി.വിപിന്‍കുമാര്‍ എസ്‌ഐ ആര്‍.അജയകുമാര്‍, ഡാന്‍സാഫ് എസ്‌ഐ ആര്‍.ജയകുമാര്‍, പ്രശാന്ത്, ഷറഫുദ്ദീന്‍, എഎസ്‌ഐ ഗ്രേഷ്യസ് എന്നിവരാണ് ഇവരെ പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഴം സംഭരണകേന്ദ്രങ്ങളിൽ രാസവസ്തുക്കൾ ഉപയോഗിക്കുന്നതായി കണ്ടെത്തൽ ; ഉഡുപ്പി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ഉഡുപ്പി : വാഴപ്പഴം സംഭരണകേന്ദ്രങ്ങളിൽ രാസവസ്തുക്കളും കൃത്രിമ നിറങ്ങളും ഉപയോഗിക്കുന്നതായി കണ്ടെത്തി...

തിരുവോണത്തിന് ബിവറേജസ് തുറക്കില്ല

0
തിരുവനന്തപുരം: തിരുവോണ ദിവസമായ ഓഗസ്റ്റ് 26 വ്യാഴാഴ്ച സംസ്ഥാനത്ത് ബിവറേജസ്...

മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസ് ; ​എം ഗീതാന്ദൻ അടക്കമുള്ള പ്രതികളുടെ...

0
കൊച്ചി: മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസിൽ എം ഗീതാന്ദൻ അടക്കമുള്ള...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു

0
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. കിഴക്കേക്കോട്ടയിലേക്ക്...