തിരുവല്ല : ഇരവിപേരൂരില്‍ യുവാവിന്റെ വീട്ടില്‍ നിന്നു കഞ്ചാവ് പിടികൂടി പോലീസ്. ഇരവിപേരൂര്‍ തോട്ടപ്പുഴ ഉഴത്തില്‍ അഭിലാഷിന്റെ വീട്ടില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്തത്. ജില്ലാ പോലീസ് മേധാവിയുടെ സ്ക്വാഡാണ് കഞ്ചാവ് പിടികൂടിയത്. 4 പൊതികളിലാക്കി വില്‍പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് ആണ് പോലീസ് സംഘം പിടികൂടിയത്. ജില്ലാ പോലീസ് മേധാവിക്കു ലഭിച്ച വിവരത്തെ തുടര്‍ന്ന് ഡാന്‍സാഫ് ടീം എസ്‌ഐ അജി സാമുവല്‍, തിരുവല്ല എസ്‌ഐ ഹുമയൂണ്‍, രാജേഷ്, ഡാന്‍സാഫ് എഎസ്‌ഐ അജികുമാര്‍, മിഥുന്‍, ബിനു, ശ്രീരാജ്, അഖില്‍, സുജിത് എന്നിവരാണ് അറസ്റ്റ് ചെയ്തത്.
ഇരവിപേരൂരില്‍ യുവാവിന്റെ വീട്ടില്‍ നിന്നു കഞ്ചാവ് പിടികൂടി
RECENT NEWS
Advertisment



























