35 കിലോ കഞ്ചാവുമായി നിരവധി കേസുകളിലെ പ്രതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : തൊടുപുഴയില്‍ 35 കിലോ കഞ്ചാവുമായി നിരവധി കേസുകളിലെ പ്രതി പിടിയില്‍. വടിവാള്‍ കണ്ണന്‍ എന്നറിയപ്പെടുന്ന വിഷ്ണുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇടുക്കി വഴിയുള്ള കഞ്ചാവ് കടത്തിനെക്കുറിച്ച്‌ അന്വേഷണം ഊര്‍ജിതമാക്കുമെന്ന് പോലീസ് അറിയിച്ചു.

ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം നടത്തിയ പ്രത്യേക പരിശോധനയിലാണ് 35 കിലോ ഉണക്കക്കഞ്ചാവുമായി പ്രതി പിടിയിലായത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള കഞ്ചാവ് കേരളത്തിലെ മറ്റു ജില്ലകളിലേക്കെത്തിക്കാന്‍ തൊടുപുഴയടക്കമുള്ള സ്ഥലങ്ങള്‍ കേന്ദ്രമാക്കുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു പരിശോധന. നിരവധി കേസുകളില്‍ പ്രതിയായ വടിവാള്‍ കണ്ണന്‍ എന്നറിയപ്പെടുന്ന വിഷ്ണുവാണ് പിടിയിലായത്.

ഇടുക്കി വഴിയുള്ള കഞ്ചാവ് കടത്തിനെക്കുറിച്ച്‌ വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം. സംഭവത്തില്‍ മലയാളികളുള്‍പ്പെട്ട വന്‍ ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. ഇത്രയും വലിയ ശേഖരം നഗരത്തിലേക്കെത്തിക്കാന്‍ ഉപയോഗിച്ച മാര്‍ഗമടക്കം അന്വേഷണത്തിലുള്‍പ്പെടുത്തും. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്നും പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേശീയപതാകയെ അനാദരിച്ച് ബിജെപി പ്രവര്‍ത്തകര്‍ ; കേസെടുത്ത് ബാലരാമപുരം പോലീസ്

0
തിരുവനന്തപുരം: ബാലരാമപുരത്ത് ദേശീയ പതാകയെ അനാദരിച്ചതിന് ബിജെപി പ്രവർത്തർക്കെതിരെ കേസ്. ബിജെപി...

ഡൽഹി മദ്യനയക്കേസ് : കെജ്‌രിവാളിനെ വെറുതേവിട്ടതിനെതിരായ സി.ബി.ഐ. ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും

0
ന്യൂഡൽഹി : മദ്യനയക്കേസിൽ, ആം ആദ്മി പാർട്ടി നേതാക്കളായ അരവിന്ദ് കെജ്‌രിവാൾ,...

റവന്യൂ സേവനങ്ങൾക്ക് സമഗ്ര ഡിജിറ്റൽ സംവിധാനം ; സാങ്കേതികമാറ്റത്തിന് 20 കോടി

0
കോട്ടയം : റവന്യൂ ഭരണസംവിധാനത്തിൽ വൻ സാങ്കേതികമാറ്റത്തിന് വഴിയൊരുങ്ങുന്നു. ഭൂമിയുമായി ബന്ധപ്പെട്ട...

‘ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും കേരളത്തിലെത്തിക്കാൻ അനുവദിക്കില്ല : ആഭ്യന്തര മന്ത്രി

0
തിരുവനന്തപുരം : ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ്...