വിദ്യാര്‍ഥികളെ റാഗ് ചെയ്തതിന് സീനിയര്‍ എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് എതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

ഭോപ്പാല്‍ : മധ്യപ്രദേശില്‍ വിദ്യാര്‍ഥികളെ റാഗ് ചെയ്തതിന് സീനിയര്‍ എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് എതിരെ കേസ്. ജൂനിയര്‍ വിദ്യാര്‍ഥികളെ കൊണ്ട് അശ്ലീല കൃത്യം ചെയ്യാന്‍ നിര്‍ബന്ധിച്ചതിനാണ് നടപടി. ഇന്‍ഡോറിലെ എംജിഎം മെഡിക്കല്‍ കോളജിലാണ് സംഭവം. റാഗിങ് സഹിക്കാന്‍ വയ്യാതെ വന്നതോടെ ജൂനിയര്‍ വിദ്യാര്‍ഥികള്‍ യുജിസിയെയും ആന്റി റാഗിങ് സെല്ലിനെയും വിളിച്ച്‌ അറിയിക്കുകയായിരുന്നു. തലയിണയുമായും സഹവിദ്യാര്‍ഥികളുമായും സെക്‌സ് ചെയ്യുന്നതായി അഭിനയിക്കാന്‍ നിര്‍ബന്ധിച്ചു എന്നതാണ് വിദ്യാര്‍ഥികളുടെ പരാതിയില്‍ പറയുന്നതെന്ന് പോലീസ് പറയുന്നു.

സീനിയര്‍ എംബിബിഎസ് വിദ്യാര്‍ഥികളുടെ ഫ്ലാറ്റിലാണ് ക്രൂര കൃത്യങ്ങള്‍ അരങ്ങേറിയത്. വിദ്യാര്‍ഥികളുടെ പരാതിയില്‍ യുജിസി ഇടപെടുകയും കുറ്റക്കാര്‍ക്കെതിരെ കേസെടുക്കാന്‍ കോളജിലെ ആന്റി റാഗിങ് കമ്മിറ്റി പോലീസിനോട് നിര്‍ദേശിക്കുകയുമായിരുന്നു. ജൂനിയര്‍ വിദ്യാര്‍ഥികളുടെ മൊഴിയെടുക്കുന്നത് ആരംഭിച്ചതായി പോലീസ് പറയുന്നു. മൊബൈല്‍ ഫോണുകള്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ പിടിച്ചെടുക്കുകയും പരസ്പരം മുഖത്തടിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതായും പരാതിയില്‍ പറയുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിന്റെ ശോചനീയാവസ്ഥ നേരിട്ടെത്തി പരിശോധിച്ച് ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

0
തിരുവനന്തപുരം: തിരുവനന്തപുരം പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിന്റെ ശോചനീയാവസ്ഥ പരിശോധിച്ച് ഹൈക്കോടതി. ജസ്റ്റിസ്...

അലോഷ്യസ് സേവ്യറിനെ മുഖ്യമന്ത്രി പൊതുവേദിയിൽ അവഗണിച്ചതിൽ പ്രതികരണവുമായി കെ.സി വേണുഗോപാൽ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശൻ കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ...

ഫുട്‌ബോൾ ടീം ആരാധകർ തമ്മിൽ തർക്കം : വീട് കയറി ആക്രമിച്ചെന്ന് പരാതി ;...

0
കോഴിക്കോട് : കുറ്റിക്കാട്ടൂരിൽ ലോകകപ്പ് ഫുട്‌ബോൾ ടീം ആരാധകർ തമ്മിലുള്ള തർക്കത്തിൽ...

മൺസൂൺ ബമ്പർ BR-110 ലോട്ടറി നറുക്കെടുത്തു

0
തിരുവനന്തപുരം: ഏറെ നാളത്തെ ഭാഗ്യാന്വേഷികളുടെ കാത്തിരിപ്പുകൾക്കൊടുവിൽ മൺസൂൺ ബമ്പർ BR-110...