തിരുവല്ല : കഞ്ചാവ് കേസിലെ പ്രതി അയല്‍വാസിയെ കുത്തിപ്പരുക്കേല്‍പ്പിച്ചു. തിരുവല്ല കിഴക്കന്‍ മുത്തൂര്‍ നാട്ടുകടവ് എസ്‌എന്‍ഡിപി ഗുരുമന്ദിരത്തിന് സമീപം വച്ച് പയ്യാംപ്ലാത്ത തോമസ് ജോസഫിനാ (39) ണ് കുത്തേറ്റത്. ഗുരുതര പരുക്കുകളോടെ ഇയാളെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കുറ്റപ്പുഴ കണ്ടത്തിന്‍കരയില്‍ രാഹുല്‍ രാജനാ (24) ണ് ആക്രമിച്ചത്.
ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം. എക്സൈസ് സംഘത്തിന് കഞ്ചാവ് വില്‍പ്പന സംബന്ധിച്ച് വിവരം നല്‍കിയെന്ന സംശയത്തിലാണ് ആക്രമണം നടന്നത്. ഗുരുതര പരിക്കേറ്റ തോമസിനെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇയാള്‍ അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. തിരുവല്ല പോലീസ് കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തി മൊഴിയെടുത്തു. പ്രതികള്‍ ഒളിവിലാണ്. പ്രതികള്‍ക്കായി അന്വേഷണം ശക്തമാക്കിയതായി പോലീസ് അറിയിച്ചു.