കഞ്ചാവ് കേസില്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയതിന് പിന്നാലെ കഞ്ചാവുമായി സ്ത്രീ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കഞ്ചാവ് കേസില്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയതിന് പിന്നാലെ കഞ്ചാവുമായി സ്ത്രീ പിടിയില്‍. ചേക്രോന്‍ വളപ്പില്‍ കമറുന്നീസയാണ് ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ വീണ്ടും കഞ്ചാവ് കേസില്‍ പിടിയിലായത്. കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടെയാണ് കമറുന്നീസ എക്സൈസ് സംഘത്തിന്റെ പിടിയിലായത്. കുന്ദമംഗലം എക്സൈസ് ഇന്‍സ്‌പെക്ടര്‍ മനോജ് പടികത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ഇവരില്‍ നിന്ന് 3.1 കിലോ കഞ്ചാവാണ് പോലീസ് പിടിച്ചെടുത്തത്.

കഞ്ചാവ് കേസില്‍ ജാമ്യത്തിലിറങ്ങിയ കമറൂന്നീസയെ എക്സൈസ് സംഘം നിരീക്ഷിച്ചുവരികയായിരുന്നു. തുടര്‍ന്നാണ് ഇവര്‍ പിടിയിലായത്. പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ ഹരീഷ് പി.കെ, ഗ്രേഡ് പി.ഒ മനോജ് കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അജിത്, അഖില്‍, നിഷാന്ത്, അര്‍ജുന്‍ വൈശാഖ്, വുമണ്‍ സിവില്‍ എക്സൈസ് ഓഫീസര്‍ ലതമോള്‍. എക്സൈസ് ഡ്രൈവര്‍ എഡിസണ്‍ എന്നിവര്‍ പങ്കാളികളായി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിഎം ശ്രീ സ്കൂൾ പദ്ധതിയുമായി യുഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നതിനെതിരെ രൂക്ഷവിമർശനവുമായി എസ്‌വൈഎസ്

0
കോഴിക്കോട്: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ സ്കൂൾ പദ്ധതിയുമായി യുഡിഎഫ് സർക്കാർ...

സുഡാനിൽ നിന്നെത്തിയ യുവതിക്ക് എബോളയെന്ന് സംശയം ; കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വിദേശ വനിതയ്ക്ക് എബോളയെന്ന്...

കേന്ദ്രം ഉറപ്പുകൾ പാലിച്ചില്ല ; കർഷകര്‍ വീണ്ടും തെരുവിലേക്ക് ; രാജ്യവ്യാപക പ്രക്ഷോഭത്തിന് കിസാൻ...

0
ദില്ലി: കേന്ദ്ര സര്‍ക്കാരിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയ കര്‍ഷക പ്രക്ഷോഭത്തിന് പിന്നാലെ സംയുക്ത...

ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞു ; ഇന്ധനവില കുറയുമോയെന്ന് ഉറ്റുനോക്കി വിപണി

0
ദില്ലി: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്ക് തുറക്കാനുമായി അമേരിക്കയും ഇറാനും...