കൊച്ചി : സെമിത്തേരിയിരില്‍ കഞ്ചാവ് കൃഷി നടത്തിയ മൂന്ന് പേര്‍ അറസ്റ്റില്‍. ഇടകൊച്ചി ചെട്ടിക്കളത്തില്‍ വീട്ടില്‍ അനീഷ് (30), പനയപ്പള്ളി വലിയ വേലിക്കകം വീട്ടില്‍ മജീദ് (37), തമിഴ്‌നാട് ദിണ്ഡിഗല്‍ സ്വദേശിയും കരിവേലിപ്പടിയില്‍ വാടകക്ക് താമസിക്കുന്നതുമായ വെങ്കയ്യന്‍ (30) എന്നിവരെയാണ് എക്‌സെസ് എസ്ഐ ഷൈജുവും സംഘവും പിടികൂടിയത്. പെട്ടെന്ന് ആരുടേയും കണ്ണില്‍ പെടാതിരിക്കാനാണ് ഇവര്‍ ചുള്ളിക്കല്‍ പ്രദേശത്തെ ഒരു സെമിത്തേരി കഞ്ചാവ് കൃഷിയിറക്കാനായി തെരഞ്ഞെടുത്തതെന്നാണ് റിപ്പോര്‍ട്ട്. ആളൊഴിഞ്ഞ സെമിത്തേരിയില്‍ രാത്രി എത്തിയാണ് കൃഷി പരിപാലനം. 75 ഗ്രാം കഞ്ചാവുമായാണ് എക്‌സൈസ് സംഘം ഇവരെ പിടികൂടിയത്. പ്രിവന്‍റീവ് ഓഫിസര്‍മാരായ കെ. ഹാരിസ്, സാലിഹ്, സിവില്‍ ഓഫീസര്‍മാരായ എന്‍.യു. അനസ്, എം.എം മുനീര്‍, ശ്രീരാജ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
സെമിത്തേരിയിരില്‍ കഞ്ചാവ് കൃഷി നടത്തിയ മൂന്ന് പേര്‍ അറസ്റ്റില്‍
RECENT NEWS
Advertisment