ജീവന്‍ രക്ഷാമരുന്ന് എത്തിച്ച പോലീസ് ഉദ്യോഗസ്ഥരെ ചേര്‍ത്തണച്ച് ഏലിയാമ്മ

For full experience, Download our mobile application:
Get it on Google Play

ഓമല്ലൂര്‍ : മാത്തൂര്‍ മഞ്ഞനിക്കര ചരിവുകാലായില്‍ വീട്ടില്‍ എഴുപത്തിരണ്ടുകാരി ഏലിയാമ്മ ജോണ്‍ തനിക്ക് മരുന്നുമായെത്തിയ പോലീസ് ഉദ്യോഗസ്ഥരെ കണ്ട് ഒന്ന് അമ്പരന്നു. പിന്നെ ഒരുനിമിഷപോലും കളയാതെ ഓടിചെന്ന് അവരെ കെട്ടിപിടിച്ച് നന്ദി പറഞ്ഞു. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമാണിതെന്നായിരുന്നു മരുന്നു കൈപ്പറ്റിയ ഏലിയാമ്മയുടെ പ്രതികരണം.

ന്യൂറോ ഡിസീസ് രോഗബാധയ്ക്കുള്ള മരുന്നുകഴിച്ചിരുന്ന ഏലിയാമ്മ ലോക്ക്ഡൗണ്‍ മൂലം തന്റെ മരുന്നു തീരുമെന്ന ആശങ്കയിലായിരുന്നു. ഒരു ദിവസത്തേക്കുകൂടിയുള്ള മരുന്നേ ബാക്കിയുള്ളൂ എന്നും മരുന്ന് മുടങ്ങിയാല്‍ അമ്മ തളര്‍ന്നുപോകുമെന്നും അറിയിച്ച് ഏലിയാമ്മയുടെ മകന്‍ ബിജു ജോണ്‍ ഇലവുംതിട്ട ജനമൈത്രി ബീറ്റ് പോലീസ് ഓഫീസര്‍ അന്‍വര്‍ ഷായെ വിവരമറിച്ചതോടെയാണു ജില്ലയ്ക്കു പുറത്തുനിന്നും ഏലിയാമ്മയ്ക്കുള്ള മരുന്നെത്തിയത്.
കോട്ടയത്തുനിന്ന് മരുന്ന് വാങ്ങി ഏറ്റുമാനൂര്‍ പോലീ സ്റ്റേഷന്‍ ജനമൈത്രി ബീറ്റ് പോലീസ് ഓഫീസര്‍ കെ.കെ ബിജുവിന്റെ നേതൃത്വത്തില്‍ മരുന്ന് ഹൈവേ പോലീസിന്റെ വാഹനത്തില്‍ ജില്ലയില്‍ എത്തിക്കുകയായിരുന്നു. കേരള പോലീസ് അസോസിയേഷന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എസ് സജു, ഇലവുംതിട്ട ജനമൈത്രി പോലീസ് ബീറ്റ് ഓഫീസര്‍മാരായ എസ്.അന്‍വര്‍ഷാ, ആര്‍.പ്രശാന്ത്, പോലീസ് ട്രെയിനികളായ നിതിന്‍ സദാനന്ദ്, നന്ദു മുരളീധരന്‍, എ.കെ.ജി ഫൗണ്ടേഷന്‍ ചെന്നീര്‍ക്കര സോണല്‍ സെക്രട്ടറി മധു എന്നിവരുടെ നേതൃത്വത്തില്‍ ഏലിയാമ്മയുടെ വീട്ടിലെത്തി മരുന്ന് കൈമാറി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...